Home> India
Advertisement

പശ്ചിമ ബം​ഗാള്‍ ബി​ജെ​പി അദ്ധ്യക്ഷ സ്ഥാനത്ത് ദി​ലീ​പ് ഘോ​ഷ് വീ​ണ്ടും!

അടുത്തിടെയായി വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ദി​ലീ​പ് ഘോ​ഷ് തന്നെ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി​ജെ​പി അദ്ധ്യക്ഷ​നാ​യി തുടരും.

പശ്ചിമ ബം​ഗാള്‍ ബി​ജെ​പി അദ്ധ്യക്ഷ സ്ഥാനത്ത് ദി​ലീ​പ് ഘോ​ഷ് വീ​ണ്ടും!

കൊല്‍ക്കത്ത: അടുത്തിടെയായി വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ദി​ലീ​പ് ഘോ​ഷ് തന്നെ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി​ജെ​പി അദ്ധ്യക്ഷ​നാ​യി തുടരും.

വ്യാ​ഴാ​ഴ്ചയാ​ണ് ദി​ലീ​പ് ഘോ​ഷി​നെ അദ്ധ്യക്ഷ​നാ​യി വീ​ണ്ടും തിര​ഞ്ഞെ​ടു​ക്കപ്പെട്ടതായി പാ​ര്‍​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ച​ത്.

പശ്ചിമ ബം​ഗാ​ളി​ല്‍ ബി​ജെ​പി​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച നേതാവാണ്‌ ദി​ലീ​പ് ഘോ​ഷ്. ഇത്  രണ്ടാം തവണയാണ് ദി​ലീ​പ് ഘോ​ഷ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ എത്തുന്നത്‌. 3 വര്‍ഷമാണ്‌ അദ്ധ്യക്ഷന്‍റെ കാലാവധി. 6 വര്‍ഷം തുടര്‍ച്ചയായി ഒരു വ്യക്തിയ്ക്ക് ഈ പദവിയില്‍ തുടരാം. 

2021ല്‍ ​പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നടക്കാനിരിക്കുന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ദി​ലീ​പ് ഘോ​ഷി​നെ വീ​ണ്ടും അദ്ധ്യക്ഷനാ​ക്കി​യ​ത്. 

അതേസമയം, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​വ​രെ പട്ടിയെപ്പോലെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്ന് അദ്ദേഹം നടത്തിയ പ്ര​സ്താ​വ​ന വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു.

Read More