Home> India
Advertisement

കൊല്ലപ്പെടുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ല- ഫാ. ടോം ഉഴുന്നാലില്‍

തട്ടിക്കൊണ്ട് പോയ ഭീകരര്‍ തന്നെ ഉപദ്രവിച്ചിരുന്നില്ലെന്ന് യെമനിലെ ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നും മോചിചതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ പറഞ്ഞു. കൊല്ലപ്പെടുമെന്ന് ഒരിക്കലും ഭയന്നിരുന്നില്ലെന്നും സെലേഷ്യന്‍ സഭയുടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാദര്‍ വ്യക്തമാക്കി.

കൊല്ലപ്പെടുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ല- ഫാ. ടോം ഉഴുന്നാലില്‍

തിരുവനന്തപുരം: തട്ടിക്കൊണ്ട് പോയ ഭീകരര്‍ തന്നെ ഉപദ്രവിച്ചിരുന്നില്ലെന്ന് യെമനിലെ ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നും മോചിചതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ പറഞ്ഞു. കൊല്ലപ്പെടുമെന്ന് ഒരിക്കലും ഭയന്നിരുന്നില്ലെന്നും സെലേഷ്യന്‍ സഭയുടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാദര്‍ വ്യക്തമാക്കി.

അവര്‍ തന്നെ മൂന്ന് തവണ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി. ശാരീരികാവസ്ഥ മോശമായതിനാല്‍ പ്രമേഹത്തിനുള്ള മരുന്ന് നല്‍കിയിരുന്നു. തട്ടിക്കൊണ്ട് പോയവര്‍ ഇംഗ്ലീഷും അറബിയുമാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരരുടെ തടവില്‍ നിന്നും രക്ഷിച്ച ഉഴുന്നാലിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഒമാനിലെ മസ്കറ്റില്‍ എത്തിച്ചത്. യെമനില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ വിദേശ പൗരന്മാരെ മോചിപ്പിക്കാന്‍ ഒമാന്‍ സജീവമായ ഇടപെടലാണ് നടത്തിവന്നത്. ആ ഇടപെടലിന്‍റെ ഫലമായാണ് ഫാദര്‍ ടോം അടക്കമുള്ളവര്‍ മോചിതരായത്.

പരമ്പരാഗത യെമനി വസ്ത്രം ധരിച്ചാണ് അദ്ദേഹം മസ്ക്കറ്റില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് അദ്ദേഹത്തിനെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അതിനുശേഷം റോമിലേക്ക് പോയ ഫാദര്‍ കൂടുതല്‍ ചികിത്സയ്ക്കായി കുറച്ച്‌ ദിവസം ഇവിടെ തങ്ങും. അതിന് ശേഷം കേരളത്തിലേക്ക് തിരികെയെത്തും.

Read More