Home> India
Advertisement

ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും കനത്ത മൂടൽമഞ്ഞ് വിമാന, ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു

ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും കനത്ത മൂടൽമഞ്ഞ്. ഇതേത്തുടര്‍ന്ന്‍ ഡൽഹി ഡല്‍ഹിയില്‍ വിമാന,ട്രെയിന്‍ സര്‍വീസുകളും വൈകുന്നു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 12 ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചു. 70 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഡൽഹിയിൽനിന്ന് ചണ്ഡിഗഢിലേക്കുള്ള വിമാനങ്ങൾ നാല് മണിക്കൂർ വരെ വൈകി

ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും കനത്ത മൂടൽമഞ്ഞ് വിമാന, ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും കനത്ത മൂടൽമഞ്ഞ്. ഇതേത്തുടര്‍ന്ന്‍ ഡൽഹി ഡല്‍ഹിയില്‍ വിമാന,ട്രെയിന്‍ സര്‍വീസുകളും  വൈകുന്നു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 12 ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചു. 70 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഡൽഹിയിൽനിന്ന് ചണ്ഡിഗഢിലേക്കുള്ള വിമാനങ്ങൾ നാല് മണിക്കൂർ വരെ വൈകി

മൂന്നു ദിവസമായി തുടരുന്ന മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ കാഴ്ചക്കുറവ് കാരണമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ പുറപ്പെടാനും ഇറങ്ങാനും വൈകുന്നത്. ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയവയുടെ സര്‍വീസുകളും വൈകുകയാണ്.വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ പുറപ്പെട്ട ട്രെയിനുകളെല്ലാം വൈകിയാണ് ചണ്ഡിഗഢിലെത്തിയത്.

15 ഡിഗ്രി സെല്‍ഷ്യസ് ഇപ്പോള്‍ ഡല്‍ഹിയിലെ താപനില. കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ മൂടൽമഞ്ഞ് മൂലം 50 ട്രെയിനുകൾ വൈകിയോടുന്നതായി ഇന്നലെ  റെയിൽവെ അറിയിച്ചിരുന്നു. ഡൽഹി യമുന എക്സ്പ്രസ് വെയിൽ മഞ്ഞ് മൂലം 12 വാഹനങ്ങൾ കൂട്ടിയിടിച്ചതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ മഥരുയിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Read More