Home> India
Advertisement

പെട്രോള്‍ പമ്പുകളില്‍ നിന്നും ഇനി രണ്ടായിരം രൂപ വരെ പിന്‍വലിക്കാം

ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പെട്രോള്‍ പമ്പുകളിലും പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി കേന്ദ്ര സര്‍ക്കാര്‍.

പെട്രോള്‍ പമ്പുകളില്‍ നിന്നും ഇനി രണ്ടായിരം രൂപ വരെ പിന്‍വലിക്കാം

മുംബൈ: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പെട്രോള്‍ പമ്പുകളിലും പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി കേന്ദ്ര സര്‍ക്കാര്‍.

നവംബര്‍ 24 ശേഷം തിരഞ്ഞെടുത്ത 2500 പെട്രോള്‍ പമ്പുകള്‍ വഴി പണം എടുക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നി എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ എസ് ബി ഐ മേധാവി അരുന്ധതി ഭട്ടാചാര്യയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

എസ്ബിഐയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുള്ള പെട്രോള്‍ പമ്പുകളിലാണ് ഈ സേവനം ലഭിക്കുക. നോട്ട് നിരോധനം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയതോടെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം.

കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഈ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 2500 പെട്രോള്‍ പമ്പുകളില്‍ തുടങ്ങിയ ശേഷം പിന്നീട് 20,000 പെട്രോള്‍ പമ്പുകളിലേക്ക് ഇത് വ്യാപിപ്പിക്കുവനാണ് നീക്കം.പെട്രോള്‍ പമ്പുകള്‍ വഴി പണം നല്‍കാനുള്ള തീരുമാനം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ഹിന്ദുസ്ഥാന്‍ പെട്രോളിയവും ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

Read More