Home> India
Advertisement

Delhi unlock 3: നാളെ മുതൽ ഡൽഹിയിൽ സലൂണുകളും പ്രതിവാര മാർക്കറ്റുകളും തുറന്നേക്കാം

Delhi Unlock 3: അടുത്ത ആഴ്ച മുതൽ സലൂണുകളും പ്രതിവാര വിപണികളും തുറക്കാൻ അനുവദിക്കുന്നത് പോലുള്ള കൂടുതൽ ഇളവുകൾ ഡൽഹി സർക്കാർ (Delhi Government) നൽകുമെന്ന് സൂചന. അതേസമയം, ജിമ്മുകൾ, സിനിമാശാലകൾ, റെസ്റ്റോറന്റുകൾ എന്നിവ തുറക്കുന്നതും പരിഗണനയിലാണ്.

Delhi unlock 3: നാളെ മുതൽ ഡൽഹിയിൽ സലൂണുകളും പ്രതിവാര മാർക്കറ്റുകളും തുറന്നേക്കാം

ന്യുഡൽഹി: തലസ്ഥാനത്ത് കൊറോണ വൈറസ് (Corona Virus) ബാധയുടെ പുതിയ കേസുകളുടെ ക്രമാനുഗതമായ കുറവും സ്ഥിതി മെച്ചപ്പെടുന്നതും കണക്കിലെടുത്ത് നാളെ മുതൽ സലൂണുകളും പ്രതിവാര വിപണികളും തുറക്കാൻ അധികൃതർ അനുവദിച്ചേക്കാമെന്ന് റിപ്പോർട്ട്. 

ശനിയാഴ്ച പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രതീക്ഷ.  കൊറോണയുടെ (Covid19) സ്ഥിതി മെച്ചപ്പെട്ടാൽ വരും ദിവസങ്ങളിൽ മറ്റ് ചില പ്രവർത്തനങ്ങൾ കൂടി ആരംഭിക്കാൻ അനുവദിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.  കഴിഞ്ഞ ആഴ്ച മാൾ, ഡൽഹി മെട്രോ സർവീസ് എന്നിവ തുറന്ന് പ്രവർത്തിക്കാൻ ഡൽഹി സർക്കാർ അനുമതി നൽകിയിരുന്നു.  

Also Read: Covid Third Wave In Children: കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ തീവ്രമാകാൻ സാധ്യതയില്ലെന്ന് പഠനം

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അടുത്ത ആഴ്ച മുതൽ അ നാളെ മുതൽ ഡൽഹി സർക്കാർ (Delhi Government) സലൂണുകളും പ്രതിവാര വിപണികളും തുറക്കാൻ അനുവദിക്കുമെന്നാണ് സൂചന.  ഇതിനുപുറമെ ജിമ്മുകൾ, സിനിമാശാലകൾ, റെസ്റ്റോറന്റുകൾ എന്നിവ തുറക്കുന്നതും പരിഗണനയിലുണ്ട്. നിർമാണ പ്രവർത്തനങ്ങളും ഫാക്ടറികളും മെയ് 31 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.

ഡൽഹി സർക്കാരിന്റെ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 213 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  25 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.  ഇതനുസരിച്ച് അണുബാധയുടെ നിരക്ക് 0.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 

Also Read: COVID Vaccine കേരളം വീട്ടിലെത്തിച്ചു നൽകുന്നു, എന്തുകൊണ്ട് ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്നില്ല? : Bombay High Court

ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (CTI) ജൂൺ 14 മുതൽ സലൂണുകളും ജിമ്മുകളും വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സലൂണുകളും ജിമ്മുകളും തുറക്കണമെന്ന് ആവശ്യപ്പെട്ട് സിടിഐ ഡൽഹി സർക്കാരിനും ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിക്കും (DDMC) കത്തയച്ചിട്ടുണ്ടെന്ന് സിടിഐ പ്രസിഡന്റ് ബ്രിജേഷ് ഗോയൽ പറഞ്ഞു. 15 ലക്ഷത്തോളം പേരുടെ ഉപജീവനമാർഗമാണ് ഇതിൽ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More