Home> India
Advertisement

Delhi Temperature and Weather Update: വെന്തുരുകി ഡല്‍ഹി, ഉയര്‍ന്ന താപനില 46 ഡിഗ്രിക്ക് മുകളില്‍

Delhi Temperature and Weather Update: ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ ഉണ്ടാകുന്ന താപനില വ്യതിയാനം കാലാവസ്ഥ നിരീക്ഷകരെ പോലും അമ്പരപ്പിക്കുകയാണ്. എന്തുകൊണ്ടാണ് ചില പ്രദേശങ്ങളിൽ താപനില ഇത്രയധികം ഉയരുന്നത്? ചിലയിടങ്ങളിൽ എന്തുകൊണ്ടാണ് ഇത് ഇത്ര കുറയുന്നത് എന്നതാണ് ഇപ്പോൾ ചോദ്യം.

Delhi Temperature and Weather Update: വെന്തുരുകി ഡല്‍ഹി, ഉയര്‍ന്ന താപനില 46 ഡിഗ്രിക്ക് മുകളില്‍

Delhi Temperature and Weather Update: ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യ മുഴുവന്‍ കനത്ത ചൂടില്‍ വെന്തുരുകുകയാണ്. സാധാരണക്കാരെ വീര്‍പ്പു മുട്ടിക്കുന്ന കാലാവസ്ഥയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍. താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആളുകൾ ബുദ്ധിമുട്ടുകൾ നേരികയാണ്. 

Also Read:   Bedroom Vastu: ഈ സാധനങ്ങള്‍, കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യ കലഹം ഉണ്ടാകാം 
 
നിലവില്‍ ഡൽഹിയിലെ പരമാവധി താപനില 46 ഡിഗ്രിക്ക് മുകളിലെത്തി. എന്നാല്‍, തലസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ താപനില ഇപ്പോഴും 43 ഡിഗ്രിയിൽ തുടരുകയാണ്. ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ ഉണ്ടാകുന്ന താപനില വ്യതിയാനം കാലാവസ്ഥ നിരീക്ഷകരെ പോലും അമ്പരപ്പിക്കുകയാണ്. എന്തുകൊണ്ടാണ് ചില പ്രദേശങ്ങളിൽ താപനില ഇത്രയധികം ഉയരുന്നത്? ചിലയിടങ്ങളിൽ എന്തുകൊണ്ടാണ് ഇത് ഇത്ര കുറയുന്നത് എന്നതാണ് ഇപ്പോൾ ചോദ്യം.

Also Read:  Heart Attack: ഹൃദയാഘാതം മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ സ്ത്രീകള്‍ മുന്നില്‍!! 

എന്നാല്‍, ഈ ചോദ്യത്തിന് ഉത്തരം നല്കിയിരിയ്ക്കുകയാണ്  IIT ഡൽഹിയിലെ പ്രൊഫസർ.  താപനിലയിലെ വ്യതിയാനത്തെക്കുറിച്ചുള്ള തന്‍റെ പഠന റിപ്പോര്‍ട്ട് അദ്ദേഹം അവതരിപ്പിക്കുകയും എന്തുകൊണ്ടാണ് അടുത്തടുത്ത പ്രദേശങ്ങളില്‍ ഇത്തരത്തില്‍ താപനിലയില്‍ വ്യതിയാനം സംഭവിക്കുന്നത്‌ എന്ന് വിശദീകരിക്കുകയും ചെയ്തു.

ഡൽഹിയിലെ തപനില വ്യതിയാനം 
 
പിതംപുര, നജഫ്ഗഡ്, നരേല, സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവിടങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. അതേസമയം, ലോധി റോഡ്, സഫ്ദർജംഗ് മേഖലകളിൽ താപനില കുറവാണ്. തിങ്കളാഴ്ച സഫ്ദർജംഗ് മേഖലയിൽ 43.7 ഡിഗ്രി സെൽഷ്യസും പിതംപുരയിലും പുരയിലും 45.8 ഡിഗ്രി സെൽഷ്യസും നജഫ്ഗഡിലും സ്പോർട്സ് കോംപ്ലക്സിലും 46.2 ഡിഗ്രി സെൽഷ്യസും നരേലയിൽ 45.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ഇത്തരത്തില്‍ താപനിലയില്‍ വ്യതിയാനം ഉണ്ടാകുന്നതിന്‍റെ കാരണം എന്താണ്?

റിപ്പോർട്ട് അനുസരിച്ച്, താപനിലയിലെ വർദ്ധനവ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതാണ് ഡൽഹിയിലെ ചില പ്രദേശങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസിനു മുകളിലെത്താൻ കാരണം. ചില സ്ഥലങ്ങളിൽ താപനില ഇപ്പോഴും 46 ന് മുകളിലാണ്., എന്നാല്‍ ചില പ്രദേശങ്ങളില്‍ താപനില കുറവാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, പകൽ താപനിലയിലെ വർദ്ധനവിന് പിന്നിൽ, വാഹനങ്ങൾ, AC, കെട്ടിട സമുച്ചയങ്ങള്‍, ഫാക്ടറി തുടങ്ങി നിരവധി സ്രോതസ്സുകളിൽ നിന്ന് പുറപ്പെടുന്ന ചൂട് എന്നിവ കാരണമാകാം.   

താപനില വ്യതിയാനത്തിന് പ്രാദേശിക ഭൂവിനിയോഗം പ്രധാന കാരണമാകുന്നതായി പഠനം പറയുന്നു. വിവിധ പ്രദേശങ്ങളിൽ താപനില വ്യത്യാസപ്പെടുന്നതിന് ഇതാണ് കാരണം. കൂടുതൽ മരങ്ങളും ചെടികളും ഉള്ള സ്ഥലങ്ങളില്‍ അല്ലെങ്കിൽ കൂടുതൽ തുറസ്സായ സ്ഥലങ്ങളിൽ താപനില കുറവാണ്. ഇതോടൊപ്പം എ.സി.യും വാഹനങ്ങളും കുറവുള്ള പ്രദേശങ്ങളിലും ചൂട് കുറവാണ്. ഇതുകൂടാതെ, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ, ചൂട് കുറവാണ്, കാരണം നിർമ്മാണ സാമഗ്രികൾ പകൽ സമയത്ത് ചൂട് ആഗിരണം ചെയ്യുന്നതിനാല്‍ താപനില കുറയുന്നു.

ചൂട് കാറ്റ് വീശുന്നതിനാൽ താപനിലയും വർദ്ധിക്കുന്നു

ചൂടുള്ള പ്രദേശങ്ങളിൽ നിന്നുള്ള കാറ്റും ചൂട് കൂടാൻ കാരണമാകും. ഇത് കാറ്റിന്‍റെ ദിശയെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും മരുഭൂമിയിൽ നിന്ന് വരുന്ന കാറ്റ് മൂലം ചൂട് വർദ്ധിക്കുന്നു. ചൂടുള്ള പ്രദേശത്തുനിന്നാണ് കാറ്റ് വരുന്നതെങ്കിൽ താപനില ഉയരാനും തണുത്ത മേഖലയിൽ നിന്നാണ് കാറ്റ് വരുന്നതെങ്കിൽ താപനില കുറയാനും ഇടയാക്കുന്നു.  

പകല്‍ സമയത്തെ കനത്ത ചൂട് ഡല്‍ഹി നിവാസികളെ സംബന്ധിച്ചിടത്തോളം ദുസഹമായി മാറിയിരിയ്ക്കുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More