Home> India
Advertisement

ഡല്‍ഹി കലാപം;718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി കലാപവുമായി ബന്ധപെട്ട് ഇതുവരെ 718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.3,400 പേരെ കലാപവുമായി ബന്ധപെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഡല്‍ഹി കലാപം;718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡെല്‍ഹി:ഡല്‍ഹി കലാപവുമായി ബന്ധപെട്ട് ഇതുവരെ 718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.3,400 പേരെ കലാപവുമായി ബന്ധപെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇതില്‍ ചിലരുടെ അറസ്റ്റ്‌ രേഖപെടുത്തിയിട്ടുമുണ്ട്.718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 55 എണ്ണം ആയുധ നിയമപ്രകാരമെടുത്ത കേസുകളാണ്.അറസ്റ്റില്‍ ആയവരില്‍ 60 പേര്‍ക്കെതിരെ ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.കഴിഞ്ഞ മാസം ഡല്‍ഹിയിലെ  വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ  കലാപത്തില്‍ 53 പേരുടെ ജീവന്‍ നഷ്ടമാവുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Also Read;ഡല്‍ഹി കലാപം;മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് അമിത് ഷാ;കലാപം 36 മണിക്കൂറില്‍ നിയന്ത്രിക്കാനായെന്ന് അമിത് ഷാ

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം പിന്നീട് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കലാപമായി മാറുകയായിരുന്നു.കലാപത്തില്‍ പങ്കുള്ളവരെ കണ്ടെത്തി നിയമത്തിന്‍റെ മുന്നില്‍ കൊണ്ട് വരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.ഡല്‍ഹി കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്നും 36 മണിക്കൂറിനുള്ളില്‍ കലാപം നിയന്ത്രിക്കാനയെന്നും അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.ഡല്‍ഹി പൊലീസിനെതിരെ കലാപ സമയത്ത് വിമര്‍ശനം ഉയര്‍ന്നിരുന്നു.എന്നാല്‍ അമിത് ഷാ അക്രമം വ്യപിക്കാതെ തടയുന്നതിന് പോലീസിന് കഴിഞ്ഞെന്ന് പറയുകയും പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു.ഉത്തര്‍ പ്രദേശില്‍ നിന്ന് കലാപത്തിനായി വന്ന 300 പേരെ തിരിച്ചറിഞ്ഞതായും അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

Read More