Home> India
Advertisement

Delhi riots: വിദ്യാ‍ർഥികൾക്ക് ജാമ്യം നൽകിയ ഉത്തരവിന് സ്റ്റേ ഇല്ല; മൂന്ന് വിദ്യാർഥികൾക്കും നോട്ടീസ് അയച്ചു

വി​ദ്യാ​ർ​ഥി നേതാക്കളായ ദേവാംഗന കലിത, നതാഷ നർവാൾ, ആസിഫ്‌ ഇഖ്‌ബാൽ തൻഹാ എ​ന്നി​വർക്കാണ് നോട്ടീസ് അയച്ചത്

Delhi riots: വിദ്യാ‍ർഥികൾക്ക് ജാമ്യം നൽകിയ ഉത്തരവിന് സ്റ്റേ ഇല്ല; മൂന്ന് വിദ്യാർഥികൾക്കും നോട്ടീസ് അയച്ചു

ഡൽഹി: ഡൽഹി കലാപക്കേസിൽ (Delhi riots) വിദ്യാർഥി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സ്റ്റേ ഇല്ല. മൂന്ന് വിദ്യാർഥി നേതാക്കൾക്കും സുപ്രീംകോടതി (Supreme court) നോട്ടീസ് അയച്ചു. വി​ദ്യാ​ർ​ഥി നേതാക്കളായ ദേവാംഗന കലിത, നതാഷ നർവാൾ, ആസിഫ്‌ ഇഖ്‌ബാൽ തൻഹാ എ​ന്നി​വർക്കാണ് നോട്ടീസ് അയച്ചത്.

ഒരു  വർഷത്തിലേറെയായി വിദ്യാർഥികൾ ജയിൽ വാസം അനുഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം നേടിയ വിദ്യാർഥികളെ ജയിൽ മോചിതരാക്കുന്നതിൽ ഡൽഹി പൊലീസ് കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് വിദ്യാർഥികളുടെ അഭിഭാഷകൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടലിൽ വിചാരണക്കോടതി മൂന്ന് വിദ്യാ‍ർഥികളെയും ഉടൻ ജയിൽ മോചിതരാക്കാൻ ഉത്തരവിടുകയായിരുന്നു.

ALSO READ: Delhi riots case: ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളെ മോചിപ്പിക്കാൻ കോടതി ഉത്തരവ്

വിദ്യാർഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്‍റ് രാജ്യ തലസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴാണ് സംഘർഷം നടന്നത്. സംഘർഷത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തുഷാർ മേത്ത പറഞ്ഞു. അടിയന്തരമായി വിധി സ്റ്റേ ചെയ്‌ത് വിദ്യാർഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും തുഷാർ മേത്ത പറഞ്ഞു. വിദ്യാർഥി നേതാക്കളുടെ വിശദീകരണം കേട്ടതിന് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീകോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം മെയിലാണ് മൂന്ന് വിദ്യാർഥി നേതാക്കളെ ഡൽഹി പൊലീസ് (Delhi police) അറസ്റ്റ് ചെയ്തത്. മറ്റ് കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും യുഎപിഎ നിലനിൽക്കുന്നതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജൂൺ 15ന് ഡൽഹി ഹൈക്കോടതി മൂന്ന് പേർക്കും ജാമ്യം അനുവദിച്ചു. പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന് ഡൽഹി  ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ALSO READ: Breaking : CBSE 12th Result 2021: പതിമൂന്നംഗ അംഗ സമിതിയുടെ ഫോര്‍മുല അംഗീകരിച്ച് Supreme Court, ജൂലൈ 31നകം പന്ത്രണ്ടാം ക്ലാസ് ഫലം

എന്നാൽ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും വിദ്യാ‍ർഥി നേതാക്കളെ ജയിൽ മോചിതരാക്കാതെ ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ വിദ്യാർഥികൾ വീണ്ടും ഡൽഹി ഹൈക്കോടതിയെ (Delhi high court) സമീപിച്ചു. തുടർന്ന് അടിയന്തരമായി വിദ്യാർഥി നേതാക്കളെ മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

വിദ്യാർഥി നേതാക്കൾക്കെതിരെ ആരോപിക്കപ്പെട്ട യുഎപിഎ കുറ്റങ്ങളൊന്നും കുറ്റപത്രത്തിൽ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റപത്രിത്തിൽ പറയുന്ന ആരോപണങ്ങളെല്ലാം സിഎഎ വിരുദ്ധ സമര രീതി എന്ന നിലക്ക് മാത്രമേ കാണാനാകൂ. വിതമ ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വ്യ​ഗ്രതയ്ക്കിടയിൽ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും തീവ്രവാദവും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോകുന്നതായി നതാഷയുടെ ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: ഹത്റാസിൽ Siddique Kappan സമാധാനം തകർക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് മഥുര കോടതി; ജാമ്യാപേക്ഷ 22ന് പരിഗണിക്കും

തീവ്രവികാരമുയർത്തുന്ന മുദ്രാവാക്യങ്ങൾ, പ്രതിഷേധത്തിന് പ്രേരിപ്പിക്കൽ, റോഡ് ഉപരോധ സമരം തുടങ്ങിയവയാണ് വിദ്യാർഥി നേതാക്കൾ  ചെയ്ത കുറ്റങ്ങളായി പൊലീസ് പറയുന്നത്. എന്നാൽ, ഈ ആരോപണങ്ങൾ ഒന്നും തന്നെ കുറ്റപത്രം പരിശോധിച്ചപ്പോൾ കാണാനായില്ല. വിഷയം സങ്കീർണമാക്കി ജാമ്യം നൽകുന്നതിന് ഭരണകൂടം വിലങ്ങ് തടിയാകാൻ പാടില്ലെന്ന് നതാഷയുടെയും ദേവാം​ഗന കലിതയുടേയും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ഒരാൾ നൽകിയ സിം കാർഡ് ​ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ട മറ്റൊരാൾക്ക് നൽകുകയും അയാൾ ഈ സിം കാർഡ് ഉപയോ​ഗിച്ച് വാട്സാപ്പ് ​ഗ്രൂപ്പ് രൂപീകരിച്ച് സിഎഎ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്നല്ലാതെ മറ്റ് കുറ്റങ്ങളൊന്നും തന്നെ ആസിഫിനെതിരെ കണ്ടെത്താനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More