Home> India
Advertisement

Delhi Omicron Update: ഡല്‍ഹിയില്‍ കൊറോണ ജാഗ്രത നിര്‍ദ്ദേശം, സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വിമാനത്താവളത്തില്‍ ഡ്യൂട്ടി

Delhi Omicron Update: ഡിസംബർ 31 മുതൽ ജനുവരി 15 വരെ ഡല്‍ഹിയിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപകര്‍ക്ക് വിമാനത്താവളത്തിൽ അധിക ചുമതല നല്‍കിയിരിയ്ക്കുകയാണ്

Delhi Omicron Update: ഡല്‍ഹിയില്‍ കൊറോണ ജാഗ്രത നിര്‍ദ്ദേശം, സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വിമാനത്താവളത്തില്‍ ഡ്യൂട്ടി

New Delhi: കഴിഞ്ഞ കുറേ ആഴ്ച്ചകളായി ചൈനയടക്കം വിദേശം രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  രാജ്യം ജാഗ്രതയിലാണ്. കൊറോണ തടയുന്നതിനുള്ള  നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത് കൂടാതെ വിദേശത്തുനിന്നും എത്തുന്ന യാത്രക്കാര്‍ക്ക് ഉടന്‍തന്നെ കോവിഡ് പരിശോധനകള്‍ നിര്‍ബന്ധമാക്കും.

Also Read:  BF.7 Update: കോവിഡ് ഭീതി, പുതുവത്സരത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം 

ഏറ്റവും കൂടുതല്‍ വിദേശ യാത്രക്കാര്‍ എത്തുന്ന ഡല്‍ഹിയും ഇതോടെ കനത്ത ജാഗ്രതയിലാണ്. കൊറോണയുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, വിദേശ യാത്രക്കാരിലൂടെ കൊറോണ പകരുന്നത് തടയാന്‍ കര്‍ശന നടപടികളാണ് ഡല്‍ഹി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.  

Alo Read:  Omicron BF.7:  നിങ്ങളുടെ ചുമയ്ക്ക് കാരണം ഒമിക്രോണ്‍ വകഭേദം ആണോ? എങ്ങിനെ കണ്ടെത്താം 

ഈ നടപടികളുടെ ഭാഗമായി ഡിസംബർ 31 മുതൽ ജനുവരി 15 വരെ ഡല്‍ഹിയിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപകര്‍ക്ക് വിമാനത്താവളത്തിൽ അധിക ചുമതല നല്‍കി നിയോഗിച്ചിരിയ്ക്കുകയാണ്. കൂടാതെ, കൊറോണയെ നേരിടാൻ 104 കോടി രൂപയും ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചു.  

Also Read:  Test Track Treat & Vaccinate: കോവിഡിനെതിരെ പോരാടാന്‍ 'T3' മന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍

വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരുടെ റാൻഡം കോവിഡ് പരിശോധന ഡൽഹി വിമാനത്താവളത്തിൽ നടക്കുന്നുണ്ട്. ഈ നടപടികളില്‍ സഹായത്തിനാണ് സർക്കാർ സ്കൂളുകളിലെ  അദ്ധ്യാപകരെ 15 ദിവസത്തേക്ക് ഡൽഹി വിമാനത്താവളത്തിൽ നിയമിക്കുന്നത് എന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി ഡിസംബർ 31 മുതൽ ജനുവരി 15 വരെ അദ്ധ്യാപകരെ അധിക ജീവനക്കാരായി വിമാനത്താവളത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കും.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് വേണ്ടി, വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ വിമാനത്താവളത്തിൽ അദ്ധ്യാപകരെ അധിക ജീവനക്കാരായി വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവ് പ്രകാരം, വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം കോവിഡ് പ്രോട്ടോക്കോൾ ഡ്യൂട്ടി ഉറപ്പാക്കാൻ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരടക്കം 85 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയില്‍ ജനുവരി 1 മുതൽ ജനുവരി 15 വരെ സ്കൂളുകൾക്ക് ശീതകാല അവധിയായിരിക്കും. ഈ സമയത്താണ് അദ്ധ്യാപകര്‍ക്ക് അധിക ചുമതല നല്‍കിയിരിയ്ക്കുന്നത്.

അതേസമയം, ഡൽഹി സർക്കാർ കൊറോണയെക്കുറിച്ച് എല്ലാ ആശുപത്രികൾക്കും മുന്നറിയിപ്പ് നൽകുകയും ഭാവിയിൽ റിപ്പോർട്ട് ചെയ്തേക്കാവുന്ന കോവിഡ് കേസുകൾക്കുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. കൊറോണ വൈറസിനെ നേരിടാൻ ഡൽഹി സർക്കാർ നേരത്തെ തന്നെ ജാഗ്രതയിലാണ്.

കൊറോണയെ നേരിടാൻ ഡല്‍ഹി സര്‍ക്കാര്‍ ഇതിനോടകം  104 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. 
സർക്കാർ ആശുപത്രികളിലേക്കുള്ള ജനറൽ മരുന്നുകൾ വാങ്ങുന്നതിനും ഏത് കൊവിഡ് അടിയന്തരാവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പിനുമായി 104 കോടി രൂപയുടെ ബജറ്റിന് അംഗീകാരം നൽകി. തിങ്കളാഴ്ച ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശുപത്രി ഡയറക്ടർമാരുമായും മെഡിക്കൽ സൂപ്രണ്ടുമാരുമായും നടത്തിയ ചർച്ചയിലാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഈ തുക അനുവദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Read More