Home> India
Advertisement

പദ്ധതികളുമായി മുന്നോട്ട്; കോടതിവിധി മാനിച്ച് പ്രവര്‍ത്തിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറാണ് പരമാധികാരിയെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആം ആദ്മി സര്‍ക്കാരിന് അനുകൂല വിധി വന്നതിനുപിന്നാലെയാണ് പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.

പദ്ധതികളുമായി മുന്നോട്ട്; കോടതിവിധി മാനിച്ച് പ്രവര്‍ത്തിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: യഥാര്‍ത്ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന സുപ്രീം കോടതിയുടെ അനുകൂല വിധിയ്ക്ക് പിന്നാലെ വിവിധ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ ഡല്‍ഹി മന്ത്രിസഭ തീരുമാനിച്ചു. 

ഇതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്തും. കോടതിവിധി മാനിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറാണ് പരമാധികാരിയെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആം ആദ്മി സര്‍ക്കാരിന് അനുകൂല വിധി വന്നതിനുപിന്നാലെയാണ് പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ പരമാധികാരി അല്ലെന്നും, ഗവര്‍ണര്‍ക്ക് തുല്യമല്ല ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയെന്നും സുപ്രീം കോടതി വിധിക്കുകയായിരുന്നു.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ തടസ്സപ്പെടുത്തുന്ന വ്യക്തിയായി ലഫ്റ്റനന്റ് ഗവര്‍ണര്‍ പെരുമാറരുതെന്ന് കോടതി സൂചിപ്പിച്ചതിനാല്‍ വിവിധ പദ്ധതികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. 

സര്‍ക്കാരിന് അധികാരമുള്ള വിഷയങ്ങളില്‍ ഗവര്‍ണര്‍ താമസമില്ലാതെ നടപടികളെടുക്കണമെന്നുള്ളതിനാല്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കാനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.

Read More