Home> India
Advertisement

Delhi Girl Dragging Case: ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

Delhi Girl Dragging Case: പെണ്‍കുട്ടിയുടെ അമ്മയോട് സംസാരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ഒപ്പം മറ്റ് വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു

Delhi Girl Dragging Case: ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

Delhi Girl Dragging Case: പുതുവത്സര ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ "റോഡ്‌ അപകടത്തില്‍" കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാൾ.   

Also Read:  Delhi Girl Dragging Case: ലൈംഗികാതിക്രമം നടന്നിട്ടില്ല, പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു, സംസ്കാരം ഇന്ന് 

പെണ്‍കുട്ടിയുടെ അമ്മയോട് സംസാരിച്ച മുഖ്യമന്ത്രി കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ഒപ്പം മറ്റ് വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു. കൂടാതെ, ഈ കേസിനായി മികച്ച അഭിഭാഷകനെ ഡൽഹി സർക്കാർ നിയമിക്കുമെന്നും പെണ്‍കുട്ടിയുടെ  അമ്മയുടെ ചികിത്സയുടെ മുഴുവൻ ചെലവും ഡൽഹി സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read :  Delhi Girl dragging Case: യുവതിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്, സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്നത് 2 പെണ്‍കുട്ടികള്‍..!! 

പോസ്റ്റ്‌മോർട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് നല്‍കി. അതേസമയം, പോലീസ് നടത്തിയ വെളിപ്പെടുത്തലുകൾ അനുസരിച്ച് അഞ്ജലിയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടില്ല.  സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ആഴത്തിലുള്ള മുറിവുകളും അമിത രക്തസ്രാവവും മൂലമാണ് പെണ്‍കുട്ടി മരിയ്കാന്‍ ഇടയായത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.  മൂന്ന് ഡോക്ടർമാരുടെ സംഘമാണ് തിങ്കളാഴ്ച  പോസ്റ്റ്‌മോർട്ടം നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് മൗലാന ആസാദ് മെഡിക്കൽ കോളേജിലാണ്  പോസ്റ്റ്‌മോർട്ടം നടന്നത്. 

എന്നിരുന്നാലും, ലൈംഗികാതിക്രമം തള്ളിക്കളയാൻ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ (എഫ്എസ്എൽ) മറ്റൊരു സ്ഥിരീകരണം കാത്തിരിക്കുകയാണ് എന്നാണ് സൂചന. അതേസമയം, കാർ പെണ്‍കുട്ടിയുടെ സ്‌കൂട്ടറിൽ ഇടിക്കുകയും തുടർന്ന് വലിച്ചിഴയ്ക്കുകയും ചെയ്‌തത് അവളുടെ മരണത്തിന് കാരണമായേക്കില്ല എന്ന് കുടുംബം സംശയിച്ചിരുന്നു.  
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Read More