Home> India
Advertisement

വായുമലിനീകരണം: സ്കൂളുകള്‍ രണ്ടു ദിവസം കൂടി അടച്ചിടും

ഡല്‍ഹിയ്ക്ക് പുറമേ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വായുമലിനീകരണം: സ്കൂളുകള്‍ രണ്ടു ദിവസം കൂടി അടച്ചിടും

ന്യൂഡല്‍ഹി: വായുമലിനീകരണത്തിന്‍റെ തോത് ഉയര്‍ന്നതിന് പിന്നാലെ ഡല്‍ഹി സ്കൂളുകളുടെ അവധി രണ്ടു ദിവസം കൂടി നീട്ടി. 

ഡല്‍ഹിയ്ക്ക് പുറമേ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് നിര്‍ദ്ദേശം.

മാത്രമല്ല ഡല്‍ഹിയിലെ എല്ലാ ജില്ലകളിലേയും മിക്‌സിംഗ് പ്ലാന്റുകളും ക്രഷറുകളും വെള്ളിയാഴ്ച വരെ അടച്ചിടാനും നിര്‍ദേശമുണ്ട്.

ഡല്‍ഹിയില്‍ വായു മലിനീകരണം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ 44 ഉദ്യോഗസ്ഥരുള്‍പ്പെടുന്ന സംഘങ്ങളെ നിയമിച്ചിരുന്നു.

വനം പരിസ്ഥിതി മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ്, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. 

വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പഴയ വാഹനങ്ങളുടെ ഉപയോഗം തുടങ്ങിയവ നേരത്തെ തന്നെ വിലക്കിയിരുന്നു.

മാത്രമല്ല ഇനിയും പിഎന്‍ജിയിലേയ്ക്ക് മാറാത്ത വ്യവസായശാലകള്‍ നവംബര്‍ 15 വരെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. 

Read More