Home> India
Advertisement

ഐഎസിന്‍റെ സഹായത്തോടെ ഡൽഹിയില്‍ ഭീകരാക്രമണത്തിന് ദാവൂദ് പദ്ധതിയിടുന്നു

ഐഎസിന്‍റെ സഹായത്തോടെ ഡൽഹിയില്‍ ഭീകരാക്രമണത്തിന്  ദാവൂദ് പദ്ധതിയിടുന്നു

ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഐഎസിന്‍റെ സഹായത്തോടെ ഡൽഹിയില്‍  ഭീകരാക്രമണത്തിന് ശ്രമിക്കുന്നെന്ന് റിപ്പോർട്ട്. പൂനെയില്‍ അനധികൃതമായി ആയുധ ഇടപാടുകൾ നടത്തുന്ന ദാവൂദിന്‍റെ സഹായിയാണ് ആക്രമണ പദ്ധതിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതുമയി ബന്ധപ്പെട്ട വിവരങ്ങള്‍  ഇന്റലിജൻസ് അധികൃതര്‍ക്ക് ലഭിച്ചതായാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഡൽഹിയിലെ പ്രധാന സ്ഥലങ്ങിലാണ് ആക്രമണം നടത്താൻ ദാവൂദ് പദ്ധതിയിടുന്നത്. ഏറ്റവും തിരക്കേറിയ സ്ഥലങ്ങളായ റയിൽവേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളം, ഡൽഹി നിയമസഭ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനാണ് പദ്ധതിയെന്നും റിപ്പോർട്ടിലുണ്ട്. ജില്ലാ പൊലീസ് വിഭാഗത്തിന് കിട്ടിയ വിവരം പിന്നീട് ഇന്റലിജൻസിനെ വിവരം അറിയിക്കുകയായിരുന്നു.

Read More