Home> India
Advertisement

ദാവൂദ് ഇബ്രാഹിം കേന്ദ്രസര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുവെന്ന് രാജ് താക്കറെ

അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി കേന്ദ്ര സര്‍ക്കാരുമായി തിരക്കിട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലാണെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ദാവൂദിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നും മരണം സ്വന്തം മണ്ണിലാവണമെന്ന് ദാവൂദ് ആഗ്രഹിക്കുന്നുണ്ടെന്നും രാജ് താക്കറെ പറഞ്ഞു

ദാവൂദ് ഇബ്രാഹിം കേന്ദ്രസര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുവെന്ന് രാജ് താക്കറെ

മുംബൈ: അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി കേന്ദ്ര സര്‍ക്കാരുമായി തിരക്കിട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലാണെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ദാവൂദിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നും മരണം സ്വന്തം മണ്ണിലാവണമെന്ന് ദാവൂദ് ആഗ്രഹിക്കുന്നുണ്ടെന്നും രാജ് താക്കറെ പറഞ്ഞു

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ ഉദ്ഘാടനവേളയിലാണ് രാജ് താക്കറെ കോളിളക്കമുണ്ടാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതിന്‍റെ ഖ്യാതി രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രാജ് താക്കറെ ആരോപിച്ചു. "തിരികെ വരാന്‍ ആഗ്രഹിക്കുന്നത് ദാവൂദാണ്. എന്നാല്‍ ദാവൂദിന്‍റെ തിരിച്ചുവരവ് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്," രാജ് താക്കറെ തുറന്നടിച്ചു. 

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന സഹോദരന്‍ ഇക്ബാല്‍ കസ്കറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജ് താക്കറെയുടെ പ്രസ്താവന. 

Read More