Home> India
Advertisement

Danish Siddiqui: ഇന്ത്യയിലെ കോവിഡിന്‍റെ ഭീകരത ലോകം കണ്ടത് ഡാനിഷ് സിദ്ദിഖിയുടെ ക്യാമറക്കണ്ണുകളിലൂടെ... വൈറലായി ചിത്രം

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ഭീതി പടര്‍ത്തുമ്പോള്‍ ഡാനിഷ് സിദ്ദിഖിയുടെ ക്യാമറക്കണ്ണുകള്‍ ചിലത് തിരയുകയായിരുന്നു, അതെ, സത്യത്തിന്‍റെ മുഖമായിരുന്നു ആ കണ്ണുകള്‍ തിരഞ്ഞത്...

Danish Siddiqui: ഇന്ത്യയിലെ കോവിഡിന്‍റെ  ഭീകരത ലോകം കണ്ടത്  ഡാനിഷ്  സിദ്ദിഖിയുടെ ക്യാമറക്കണ്ണുകളിലൂടെ...  വൈറലായി ചിത്രം

Covid Second Wave: ഇന്ത്യയില്‍  കോവിഡ് രണ്ടാം തരംഗം  ഭീതി പടര്‍ത്തുമ്പോള്‍ ഡാനിഷ്  സിദ്ദിഖിയുടെ   ക്യാമറക്കണ്ണുകള്‍ ചിലത്  തിരയുകയായിരുന്നു, അതെ, സത്യത്തിന്‍റെ മുഖമായിരുന്നു ആ  കണ്ണുകള്‍  തിരഞ്ഞത്...

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഒരു ശ്മശാനത്തിന്‍റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ക്യാമറക്കണ്ണുകള്‍  ഒപ്പിയെടുത്തപ്പോള്‍ നാം അമ്പരന്നു, ലോകം നടുങ്ങി... അതായിരുന്നു   ഡാനിഷ്  സിദ്ദിഖി (Danish Siddiqui)... 

fallbacks

റോയിറ്റേഴ്സ് തങ്ങളുടെ സൈറ്റിലെ Danish Siddiquiയുടെ പേജില്‍ ഇപ്രകാരം കൊടുത്തിരിക്കുന്നു. 'ബിസിനസ് മുതൽ രാഷ്ട്രീയം, സ്പോർട്സ് വരെയുള്ള വാര്‍ത്തകളെടുക്കുമ്പോള്‍ ഞാന്‍ ഏറ്റവും ആസ്വദിക്കുന്നത് തകർന്ന കഥയുടെ മനുഷ്യമുഖം പകർത്തുമ്പോഴാണ്'.  ഇതുതന്നെയായിരുന്നു ഡാനിഷിനെ സംബന്ധിച്ച് ഓരോ ഫോട്ടോഗ്രാഫുകളും.  ഈ ചിത്രങ്ങളാണ്  വര്‍ത്തമാനകാല  യാഥാര്‍ത്ഥ്യങ്ങളെ ലോകത്തിന് മുന്നില്‍ ചോദ്യം ചെയ്യിച്ചതും. 

മുംബൈ സ്വദേശിയായ ഡാനിഷ് സിദ്ദിഖി , ജാമിയ മിലിയയിലെ സാമ്പത്തിക ശാസ്ത്ര  വിദ്യാര്‍ത്ഥിയായിരുന്നു. പഠനാനന്തരം പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വളരെ പെട്ടെന്നുതന്നെ  ഫോട്ടോജേര്‍ണലിസത്തിലേക്ക് കടന്ന അദ്ദേഹം  വര്‍ത്തമാനകാല  യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുകയായിരുന്നു.  

Also Read: Reuters photographer Danish Siddiqui : അഫ്ഗാനിസ്ഥാനിൽ റോയിട്ടേഴ്സ് ഇന്ത്യയുടെ ചീഫ് ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു

അദ്ദേഹം പകര്‍ത്തിയ  ചിത്രങ്ങള്‍ , അവയെല്ലാം വേദനിക്കുന്ന മനുഷ്യന്‍റെ  മുഖങ്ങളായിരുന്നു..  അത് ഒരുപക്ഷേ  പ്രകൃതിദുരന്തമാകാം,  കലാപമാകാം,    അദ്ദേഹം ഒപ്പിയെടുത്തത് ദുരന്തമുഖങ്ങളായിരുന്നു.. 

ഡാനിഷ്  സിദ്ദിഖി  പകര്‍ത്തിയ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയ തിരയുകയാണ്... അദ്ദേഹത്തിന്‍റെ ക്യാമറക്കണ്ണുകള്‍ ഇനി സത്യത്തിന്‍റെ മുഖം   പകര്‍ത്തില്ല,  അദ്ദേഹത്തിന്‍റെ ക്യാമറ ഇനി മിന്നില്ല എങ്കിലും  ജനഹൃദയങ്ങളില്‍ സത്യത്തിന്‍റെ   പ്രതിച്ഛായയായി അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ നിലകൊള്ളും....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 


  

Read More