Home> India
Advertisement

ഡി. കെ. ശിവകുമാറിന്‍റെ കള്ളപ്പണം എഐസിസിയിൽ?

കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെതിരെയുള്ള കള്ളപ്പണക്കേസ് ആരോപണം കൂടുതല്‍ ശക്തമാകുന്നു.

ഡി. കെ. ശിവകുമാറിന്‍റെ കള്ളപ്പണം എഐസിസിയിൽ?

ന്യൂഡല്‍ഹി: കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെതിരെയുള്ള കള്ളപ്പണക്കേസ് ആരോപണം കൂടുതല്‍ ശക്തമാകുന്നു.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ്‌ സെക്രട്ടറിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. കര്‍ണാടക കോണ്‍ഗ്രസ്‌ സെക്രട്ടറി വിജയ് മൂല്‍ഗുന്ദയെ ഈ വിഷയത്തില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നോട്ടീസയച്ച എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ബുധനാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ കള്ളപ്പണത്തിന്‍റെ ഒരു ഭാഗം എഐസിസിയിൽ എത്തിയതായാണ്  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംശയിക്കുന്നത്. ഇതാണ് കര്‍ണാടക കോണ്‍ഗ്രസ്‌ സെക്രട്ടറി വിജയ് മൂല്‍ഗുന്ദയെ ചോദ്യം ചെയ്യാന്‍ കാരണം.

അതേസമയം, വിജയ് മൂല്‍ഗുന്ദയെ കൂടാതെ, മറ്റു നിരവധി കോണ്‍ഗ്രസ്‌ നേതാക്കളും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ പിടിയിലാകുമെന്നാണ് സൂചന. കള്ളപ്പണക്കേസ് ആരോപണത്തില്‍ എഐസിസിയുടെ അക്കൗണ്ടിംഗ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

 

Read More