ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയ മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസാമിക്കെതിരെ മലയാളികളുടെ പ്രതിഷേധം.
പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സച്ചിന് തെന്‍ഡുല്‍ക്കറേയും സുനില്‍ ഗവാസ്കറേയും രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചത്.
ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും ഇന്ത്യ പിന്മാറരുതെന്ന സച്ചിന്റെയും ഗവാസ്കറുടെയും അഭിപ്രായമാണ് ഗോസാമിയെ ചൊടിപ്പിച്ചത്.
സച്ചിന്റെ പ്രതികരണത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ച ഗോസാമി വീഡിയോയ്ക്ക് നല്കിയ തലക്കെട്ടാണ് വിവാദമായത്. അര്‍ണബിന്റെയും റിപ്പബ്ലിക് ടിവിയുടെയും ഫേസ്ബുക്ക് പേജിലാണ് മലയാളികളായ ക്രിക്കറ്റ് ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നത്.
'രാജ്യദ്രോഹികളെ കുറിച്ചോര്‍ക്കുമ്പോള്‍ അപമാനം തോന്നുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഗോസാമി വീഡിയോ പങ്ക് വെച്ചത്. ലോക കപ്പ് മത്സരത്തില്‍ നിന്ന് പിന്മാറി പാക്കിസ്ഥാന് രണ്ട് പോയിന്റ് വെറുതെ നല്‍കരുതെന്നായിരുന്നു സച്ചിന്റെ അഭിപ്രായം.
ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിക്കുന്നത് കാണണമെന്നും തീരുമാനം വ്യക്തിപരമാണെന്നു൦ സച്ചിന് വ്യക്തമാക്കിയിരുന്നു. അര്‍ണബിന്റെ നിലപാടിനെതിരെ ചര്‍ച്ചയില്‍ പങ്കെടുത്ത അശുതോഷും സുധീന്ദ്ര കുല്‍ക്കര്‍ണിയും രംഗത്തെത്തിയിരുന്നു. ഇരുവരും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയും പ്രതിഷേധം വ്യക്തമാക്കുകയും ചെയ്തിരുന്നു.