Home> India
Advertisement

ക്രിക്കറ്റ് താരം മുഹമ്മദ്‌ ഷമിയ്ക്ക് അപകടത്തില്‍ പരിക്ക്

അടുത്തിടെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ക്രിക്കറ്റ് താരം മുഹമ്മദ്‌ ഷമിയ്ക്ക് അപകടത്തില്‍ പരിക്ക്

ന്യൂഡല്‍ഹി‍: ന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഡെറാഡൂണില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് നേരിയ പരിക്കേറ്റ് ഷമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അടുത്തിടെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. 

ഇരുവര്‍ക്കുമിടയിലെ കുടുംബ പ്രശ്‌നങ്ങള്‍ക്കും പുറമെ കളിക്കളത്തില്‍ ഒത്തുകളി നടത്തിയെന്ന ആരോപണവും ഹസിന്‍ ഉയര്‍ത്തി. പിന്നാലെ ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതി അന്വേഷണം നടത്തുകയും ഷമി തെറ്റുകാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് റദ്ദാക്കിയ വേതന കരാര്‍ ബിസിസിഐ പുന:സ്ഥാപിച്ചിരുന്നു.

Read More