Home> India
Advertisement

തുടരുന്ന അക്രമങ്ങള്‍: ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ നിന്നും സിപിഎം പിന്മാറി

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു. ചാരിലം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നിന്നാണ് പിന്മാറിയത്. ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തുടരുന്ന അക്രമങ്ങള്‍: ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ നിന്നും സിപിഎം പിന്മാറി

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു. ചാരിലം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നിന്നാണ് പിന്മാറിയത്. ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സ്ഥാനാര്‍ഥിയ്ക്ക് മണ്ഡലത്തില്‍ പ്രവേശിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്‌. തങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് സംഘപരിവാര്‍ നേതൃത്വമാണെന്നും തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നതായും പാര്‍ട്ടി അധികൃതര്‍ സൂചിപ്പിച്ചു.

Read More