Home> India
Advertisement

Covid Vaccine for Children: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ എന്ന് മുതല്‍ ലഭ്യമാകും? ICMR-NIV Director മറുപടി നല്‍കുന്നു

Covid രണ്ടാം തരംഗത്തിന് ശമനമായപ്പോള്‍ മൂന്നാം തരംഗത്തിന്‍റെ ഭീഷണിയിലാണ് രാജ്യം. സെപ്റ്റംബറിൽ കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

Covid Vaccine for Children: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ എന്ന് മുതല്‍ ലഭ്യമാകും?   ICMR-NIV Director മറുപടി നല്‍കുന്നു

New Delhi: Covid രണ്ടാം തരംഗത്തിന് ശമനമായപ്പോള്‍ മൂന്നാം തരംഗത്തിന്‍റെ ഭീഷണിയിലാണ് രാജ്യം.  സെപ്റ്റംബറിൽ കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

ഇതിനിടെ കോവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലും ബാധിക്കുക എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലും , കര്‍ണാടകയിലും കുട്ടികളില്‍ കോവിഡ്  (Covid-19)  സ്ഥിരീകരിച്ചത് ഏറെ ആശങ്ക ജനിപ്പിച്ചിരുന്നു.

അതേസമയം, കോവിഡ് മൂന്നാം തരംഗത്തിന്‍റെ  (Covid Third Wave) മുന്നറിയിപ്പ് മാതാപിതാക്കളില്‍ ആശങ്ക പടര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള  കോവിഡ് വാക്‌സിന്‍  എപ്പോള്‍ ലഭ്യമാകും എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍, കുട്ടികള്‍ക്കുള്ള  കോവിഡ്  വാക്‌സിന്‍ സംബന്ധിച്ച നിര്‍ണ്ണായക  വിവരം ഇപ്പോള്‍  പുറത്തുവന്നിരിയ്ക്കുകയാണ്.

Also Read: India COVID Update : രാജ്യത്ത് 36,401 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; ഒട്ടും കുറയാതെ കേരളത്തിലെ കോവിഡ് കണക്കുകൾ

2നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്കായുള്ള  കോവിഡ് വാക്‌സിന്‍ അന്തിമ ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  CMR-NIV Director Priya Abraham പറയുന്നതനുസരിച്ച്  ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്‌സിന്‍റെ രണ്ടാമത്തേയും മൂന്നാമത്തേയും  ഘട്ടങ്ങളുടെ  പരീക്ഷണങ്ങള്‍ നടക്കുകയാണ്.   ഈ പരീക്ഷണങ്ങളുടെ  ഫലം  അധികം വൈകാതെ തന്നെ ലഭ്യമാകും.  സെപ്റ്റംബറില്‍ തന്നെ പരീക്ഷണഹലം  സമര്‍പ്പിക്കും.  അനുമതി ലഭിക്കുന്ന മുറയ്ക്ക് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍  വിതരണം ആരംഭിക്കുമെന്ന് അവര്‍ അറിയിച്ചു.

Also Read: പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്; 5 പേർ മരിച്ചു

അതുകൂടാതെ,  സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ്  എന്നീ വാക്‌സിനുകളും പരീക്ഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്.  സൈഡസ് കാഡില്ല വാക്‌സിന് 66.6% ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്ന് അനുമാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Read More