Home> India
Advertisement

Covid Updates: ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2 കോടി കടന്നു; 3.57 ലക്ഷം പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ആകെ 3.57 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

Covid Updates: ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2 കോടി കടന്നു; 3.57 ലക്ഷം പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയിൽ ഇത് വരെ കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ആകെ 3.57 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 3449 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചത് 2,22,408 പേരാണ്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ആരോഗ്യ മേഖല വൻ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ ഇത് വരെ ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2.02 കോടി പേർക്കാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ(India). ലോകത്തിൽ ഏറ്റവും കൂടുതൽ രോഗബാധിതരുണ്ടായ രാജ്യം അമേരിക്കയാണ്. ബ്രസീലിന് മൂന്നാം സ്ഥാനത്ത്. ഇന്ത്യയിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്.

ALSO READ: Covid 19: Mumbai ൽ കഴിഞ്ഞ 5 ആഴ്ച്ചകളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കുകൾ രേഖപ്പെടുത്തി

കഴിഞ്ഞ മാസം മുതൽ പ്രതിദിനം 60000 തിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്ന മഹാരാഷ്ട്രയിൽ (Maharashtra)  കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 48,621 പേർക്കാണ്. അതുകൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 59500 പേർ കോവിഡ് രോഗവിമുക്തരായി. മുംബൈയിലും കഴിഞ്ഞ 5 ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: Central vaccine policy പൗരന്മാരുടെ ആരോ​ഗ്യത്തിനുള്ള അവകാശത്ത ഹനിക്കുന്നുവെന്ന് സുപ്രീംകോടതി

 മഹാരാഷ്ട്രയ്ക്ക് പുറമെ കേരളം (Kerala), കർണാടക, ഉത്തർ പ്രദേശ്, തമിഴ് നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹിയിൽ തിങ്കളാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 18043 പേർക്കാണ്. എന്നാൽ 448 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു.

ALSO READ: Covid Updates: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എന്നതിൽ നേരിയ കുറവ്; മരണസംഖ്യ വീണ്ടും റെക്കോർഡിൽ

കോവിഡ് രണ്ടാം തരംഗം അതീരൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് മുതൽ മിനി ലോക്ക് ഡൗൺ (Lockdown)എന്ന പേരിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓഫീസുകളിൽ 25 ശതമാനം പേരെ മാത്രമേ അനുവദിക്കൂ, കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ  കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 26011 പേർക്കാണ്. 45 പേർ മരണപ്പെടുകയും ചെയ്‌തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More