Home> India
Advertisement

Omicron Covid third wave| കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇത്രയും വേ​ഗത്തിൽ വ്യാപിക്കുന്നതെങ്ങനെ? ഒമിക്രോൺ ശ്വാസകോശത്തെ ബാധിക്കുമോ?

കോവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ 70 ശതമാനം വേ​ഗത്തിൽ ഈ അണുബാധ ബാധിക്കുന്നുവെന്ന് ഹോങ്കോംഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

Omicron Covid third wave| കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇത്രയും വേ​ഗത്തിൽ വ്യാപിക്കുന്നതെങ്ങനെ? ഒമിക്രോൺ ശ്വാസകോശത്തെ ബാധിക്കുമോ?

ന്യൂഡൽഹി: കോവിഡ് മൂന്നാംതരം​ഗം രാജ്യത്ത് ആരംഭിച്ച സാഹചര്യത്തിലാണ് ഒമിക്രോണിന്റെ അതിവേ​ഗ വ്യാപനം വീണ്ടും ചർച്ചയാകുന്നത്. അതി തീവ്ര പരിവർത്തനം ചെയ്യപ്പെട്ട വകഭേദമായ ഒമിക്രോൺ വകഭേദം അതിവേ​ഗത്തിലാണ് വ്യാപിക്കുന്നത്. കോവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ 70 ശതമാനം വേ​ഗത്തിൽ ഈ അണുബാധ ബാധിക്കുന്നുവെന്ന് ഹോങ്കോംഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

മനുഷ്യന്റെ ശ്വാസകോശത്തിനുള്ളിലേക്ക് അതിവേ​ഗം വ്യാപിക്കാൻ ഒമിക്രോണിന് ആകുന്നു. എന്നാൽ ഇത് മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ശ്വാസകോശത്തെ വലിയ രീതിയിൽ ബാധിക്കുന്നില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒമിക്രോൺ ബാധിതരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മറ്റ് വകഭേദങ്ങൾ ബാധിച്ചവരേക്കാൾ കുറവാണെന്നും മരണനിരക്കും കുറവാണെന്നും യുഎസിലെയും ജപ്പാനിലെയും ശാസ്ത്രജ്ഞരുടെ കൺസോർഷ്യം നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

ALSO READ: Covid third wave | കോവിഡ് വ്യാപനം രൂക്ഷം; മൂന്നാംതംരം​ഗം സ്ഥിരീകരിച്ചു, ജാ​ഗ്രത

വാക്സിനുകൾക്ക് ഒമിക്രോണിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റൽ (എംജിഎച്ച്), ഹാർവാർഡ്, എംഐടി എന്നിവിടങ്ങളിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ, ഒമിക്രോൺ വേരിയന്റിനെ ചെറുക്കാൻ വാക്സിനുകൾ വളരെ പര്യാപ്തമല്ലെന്നാണ് കണ്ടെത്തിയത്. കോവിഡിന്റെ യഥാർഥ വൈറസിൽ നിന്ന് നാല് മടങ്ങ് കൂടുതൽ പകർച്ചാശേഷിയുള്ളതാണ് ഒമിക്രോൺ. ഡെൽറ്റ വകഭേദത്തേക്കാൾ രണ്ട് മടങ്ങ് പകർച്ചാശേഷിയാണ് ഒമിക്രോണിനുള്ളത്.

അതേസമയം, രാജ്യത്ത് കോവിഡ് മൂന്നാംതംരം​ഗം ആരംഭിച്ചതായി കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻകെ അറോറ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ അതീവ ജാ​ഗ്രതയാണ് രാജ്യത്ത് തുടരുന്നത്. സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നാണ് സൂചന. രാജ്യത്ത് കഴിഞ്ഞ ദിവസം 1,700 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്. 510 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഒമിക്രോണിന്റെ വ്യാപനം 22 ശതമാനം വർധിച്ചതായി അധികൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More