Home> India
Advertisement

Covid Third Wave: അടുത്ത മാസത്തോടെ 2 ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കാൻ നിർദേശം

കോവിഡ് മൂന്നാം തരം​ഗം ണ്ടായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോ​ഗികളുടെ എണ്ണം 100ൽ 23 വരെയാകാമെന്ന് റിപ്പോർട്ട്.

Covid Third Wave: അടുത്ത മാസത്തോടെ 2 ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കാൻ നിർദേശം

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് മൂന്നാം തരം​ഗം (Covid Third Wave) ഉണ്ടായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോ​ഗികളുടെ എണ്ണം 100ൽ 23 വരെയാകാമെന്ന് Covid Task Group റിപ്പോർട്ട്. നീതി ആയോഗ് (Niti Ayog)അംഗം വി കെ പോളിന്റെ നേതൃത്വത്തിലുള്ള എംപവേർഡ് ഗ്രൂപ്പ് 1 (Empowered Group 1) ആണ് ഈ റിപ്പോർട്ട് ഉണ്ടാക്കിയത്. 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോവിഡ് -19 രണ്ടാം തരംഗത്തിന് മുന്നോടിയായി പുറത്തുവന്ന പ്രൊജക്ഷനെക്കാൾ ഉയർന്നതാണിത്. മിതമായ/ഗുരുതരമായ ലക്ഷണങ്ങളുള്ള ഏകദേശം 20 ശതമാനം രോഗികൾക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.

Also Read: ഐ.സി.യുകളിൽ ഇടമില്ല,ഒാക്സിജൻ ബെഡ്ഡുകൾ കിട്ടാനില്ല: കേരളം അതീവ ഗുരുതരാവസ്ഥയിൽ

റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് സെപ്റ്റംബറോടെ രണ്ട് ലക്ഷം ഐസിയു കിടക്കകൾ വരെ സജ്ജമാക്കണമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് കോവിഡിന്റെ മറ്റൊരു തരം​ഗം കൂടിയുണ്ടായാൽ പ്രതിദിന രോ​ഗികളുടെ എണ്ണം നാല് മുതൽ അഞ്ച് ലക്ഷം വരെ ആകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കാൻ നിർദേശിച്ചിരിക്കുന്നത്.

Also Read: Covid Third Wave: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍  

രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കുമ്പോൾ അതിൽ 1.2 ലക്ഷം കിടക്കകളില്‍ വെന്റിലേറ്റര്‍ സൗകര്യവും വേണമെന്നാണ് നിര്‍ദേശം. ഏഴ് ലക്ഷം നോണ്‍ ഐ.സി.യു കിടക്കകള്‍ (ഇതില്‍ ഓക്‌സിജന്‍ സൗകര്യമുള്ള അഞ്ച് ലക്ഷം), 10 ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ എന്നിവയും സജ്ജീകരിക്കണമെന്നും നിർ‍ദേശം നൽകിയിട്ടുണ്ട്. 

Also Read: Covid Third Wave : കോവിഡ് മൂന്നാം തരംഗം അടുത്ത 6 മുതൽ 8 ആഴ്ചകളിൽ എത്താൻ സാധ്യത : AIIMS Chief

അതേസമയം, കോവിഡ് മൂന്നാം തരംഗം നേരിടാൻ കേന്ദ്രസർക്കാർ പൂർണ സജ്ജമാണെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി 23,123 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ മൂന്നാം തരംഗം കൂടുതലായി ബാധിച്ചേക്കാമെന്നതിനാൽ മികച്ച ശിശുരോഗ പരിചരണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം മുന്നിൽ കണ്ട് കേന്ദ്രസർക്കാരും ആരോഗ്യവകുപ്പും എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും സൗജന്യ വാക്‌സിനേഷനായി 35,000 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു.

Also Read: India COVID Update : രാജ്യത്ത് 30,948 പേർക്ക് കൂടി കോവിഡ് രോഗബാധ; 50 ശതമാനത്തിലധികം കേസുകളും കേരളത്തിൽ നിന്ന് തന്നെ

രാജ്യത്ത് ഇന്നലെ മാത്രം 30,948 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 403 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. നിലവിൽ 3,53,398 പേരാണ് ചികിത്സയിൽ കഴിയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More