Home> India
Advertisement

COVID Fourth Wave Scare: കോവിഡ് കേസുകളില്‍ കഴിഞ്ഞ 3 മാസത്തിനിടെയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം, രാജ്യം ആശങ്കയിലേയ്ക്ക്

COVID Fourth Wave Scare: കോവിഡ് കേസുകളില്‍ കഴിഞ്ഞ 3 മാസത്തിനിടെയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം, രാജ്യം ആശങ്കയിലേയ്ക്ക്


COVID Fourth Wave Scare: രാജ്യം കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് .... അടുത്തിടെയായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  രാജ്യത്ത്  4,270 പുതിയ COVID-19 കേസുകളും 15 മരണങ്ങളുമാണ്   റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 
രാജ്യത്തിന്‍റെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.03% ആണ്.  പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.84% ​​ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മുൻ ദിവസത്തെ അപേക്ഷിച്ച് 7% പെട്ടെന്ന് വർദ്ധിച്ചത് ആശങ്കയ്ക്ക് വഴി തെളിച്ചിരിയ്ക്കുകയാണ്.  

കഴിഞ്ഞ 24 മണിക്കൂറിലെ റിപ്പോര്‍ട്ട് മാർച്ച് 11 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ കുതിപ്പാണ്. ഇതു രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും COVID തരംഗത്തെക്കുറിച്ചുള്ള ഭീതി ഉണർത്തുന്നു.

Also Read:  Kerala Covid Update : സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വൻ വർധന; 1544 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ശനിയാഴ്ച മഹാരാഷ്ട്രയിൽ 1,357 പുതിയ കൊറോണ വൈറസ് കേസുകളും ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. ഈ പുതിയ കേസുകളില്‍ 889 പുതിയ കേസുകൾ മുംബൈയിൽ നിന്നാണ്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്ര റെക്കോര്‍ഡുകള്‍ അനുസരിച്ച്  ഇന്ത്യയിലെ മുൻകാല കൊറോണ വൈറസ് തരംഗങ്ങളിൽ  പ്രധാന ഹോട്ട്‌സ്‌പോട്ടാണ്. ഇത്തവണയും മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക പടര്‍ത്തുന്നു.  

അതേസമയം, കോവിഡ് കേസുകളുടെ വര്‍ദ്ധനവ്‌ കണക്കിലെടുത്ത് വെള്ളിയാഴ്ച (ജൂൺ 3)  കേന്ദ്ര സർക്കാർ അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തമിഴ്‌നാട്, കേരളം, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ, ഉയർന്നുവരുന്ന  കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന് കർശനമായ നിരീക്ഷണം നടത്താനും ആവശ്യമെങ്കിൽ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്, വീണ്ടും കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് വഴി തെളിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Read More