ന്യൂഡല്‍ഹി: ബിജെപി ദേശീയ വക്താവ് സംബിത് പാത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാത്രയില്‍ കോവിഡ്-19 ലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.
ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സംബിത് പാത്രയെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ബിജെപിയുടെ അറിയപ്പെടുന്ന മുഖമാണ് സംബിത് പാത്ര. ബിജെപിയുടെ പ്രധാന നേതാക്കളില്‍ ഒരാളായ അദ്ദേഹം സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചകളിലും മറ്റും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വ്യക്തിയാണ് സംബിത് പാത്ര.