ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ പ്രഖ്യപിച്ച Lock down നീട്ടുമോ എന്ന ആശങ്കയിലാണ് രാജ്യം...
21 ദിവസത്തേയ്ക്ക് പ്രഖ്യപിച്ച Lock down ഏകദേശം അവസാനിക്കാറായി എങ്കിലും രാജ്യത്ത് വൈറസ് ബാധയില്‍ ഇതുവരെ കുറവ് കാണുന്നില്ല എന്നത് വസ്തുതയാണ്.
Lock down 21 ദിവസം പൂര്‍ത്തിയാകുമ്പോള്‍ വിലക്ക് നീക്കുമെന്ന് ഉറപ്പിച്ചു പറയാനാകാതെയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ദേശീയ താല്പര്യം മുന്‍നിര്‍ത്തി ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നാണ് മന്ത്രിസഭ യോഗത്തിനു ശേഷം മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്.
വൈറസ് വ്യാപനത്തില്‍ ലോകസാഹചര്യങ്ങള്‍ ഓരോ മിനിറ്റിലും നിരീക്ഷിക്കുന്നുണ്ട്. ഇതിന് ഉദ്യോഗസ്ഥരുടെ ഉന്നതതല സമിതിയുണ്ട് എന്നും ജാവ്ദേക്കര്‍ പറഞ്ഞു.
അതേസമയം, Lock down പിന്‍വലിച്ചാലും നിയന്ത്രണം തുടരേണ്ടി വരുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. Lock down നീട്ടണമെന്ന ആവശ്യ൦ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇതിനോടകം മുന്നോട്ടു വച്ചിരിയ്ക്കുകയാണ്.