Home> India
Advertisement

Covaxin Booster | കോവാക്സിൻ ബൂസ്റ്റർ ഡോസ്, ഒമിക്രോണിനെയും ഡെൽറ്റയെയും നിർവീര്യമാക്കുന്നു: ഭാരത് ബയോടെക്

ആരോഗ്യ പ്രവർത്തകർക്കും മുൻ‌നിര പ്രവർത്തകർക്കും 60വയസ് കഴിഞ്ഞവർക്കും കരുതൽ ഡോസ് നൽകുന്നത് തിങ്കളാഴ്ച രാജ്യത്തുടനീളം ആരംഭിച്ചു.

Covaxin Booster | കോവാക്സിൻ ബൂസ്റ്റർ ഡോസ്, ഒമിക്രോണിനെയും ഡെൽറ്റയെയും നിർവീര്യമാക്കുന്നു: ഭാരത് ബയോടെക്

കോവാക്സിന്റെ ബൂസ്റ്റർ ഡോസ് Omicron, Delta വകഭേദങ്ങളെ "നിർവീര്യമാക്കുന്നു" എന്ന് ഭാരത് ബയോടെക്.“കോവാക്‌സിന്റെ ബൂസ്റ്റർ ഡോസ് ഒമിക്രോണിനും ഡെൽറ്റയ്ക്കും എതിരെ ശക്തമായ ന്യൂട്രലൈസിംഗ് ആന്റിബോഡി സൃഷ്ടിക്കുന്നുവെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

100 ശതമാനം ടെസ്റ്റ് സാമ്പിളുകളിൽ ഡെൽറ്റ വേരിയന്റിനെ നിർവീര്യമാക്കുന്നതായും 90 ശതമാനത്തിലധികം സാമ്പിളുകളിൽ ഒമിക്രോൺ വേരിയന്റിന്റെ ന്യൂട്രലൈസേഷനും കാണിക്കുന്നുണ്ട്. തുടർച്ചയായി മാറ്റങ്ങൾ സംഭവിച്ച് പുതിയ വകഭേദം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിയിൽ കോവാക്സിൻ പോലെയുള്ള പ്രതിരോധം മികച്ച ഓപ്ഷനാണെന്ന് ഈ ഡാറ്റ തെളിവുകൾ നൽകുന്നു, ഭാരത് ബയോടെക് പറഞ്ഞു.

 

Also Read: Covid India Update: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ആരോഗ്യ പ്രവർത്തകർക്കും മുൻ‌നിര പ്രവർത്തകർക്കും 60വയസ് കഴിഞ്ഞവർക്കും കരുതൽ ഡോസ് നൽകുന്നത് തിങ്കളാഴ്ച രാജ്യത്തുടനീളം ആരംഭിച്ചു. മുൻകരുതൽ ഡോസ് ലഭിക്കുന്നതിന് CoWIN പോർട്ടൽ ഗുണഭോക്താക്കൾക്ക് ഒരു കോടിയിലധികം ഓർമ്മപ്പെടുത്തൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

CoWIN പോർട്ടലിലൂടെ കരുതൽ ഡോസിനുള്ള ഓൺലൈൻ ബുക്കിംഗ് ശനിയാഴ്ച മുതൽ ആരംഭിച്ചിരുന്നു. കരുതൽ ഡോസിന് പുതിയ രജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാൽ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം. 

Also Read: ഡൽഹിയിലെ സ്വകാര്യ കമ്പനികളിൽ വർക്ക് ഫ്രം ഹോം മാത്രം; പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ഡൽഹി ദുരന്ത നിവാരണ അതോറിറ്റി

ആരോ​ഗ്യപ്രവർത്തകർക്കും, മുൻനിര പ്രവർത്തകർക്കും, 60 വയസും അതിനുമുകളിലുള്ള രോഗങ്ങളും ഉള്ള വ്യക്തികൾക്കാണ് കരുതൽ ഡോസ് നൽകുന്നത്. ആദ്യ രണ്ട് ഡോസുകൾ കോവാക്സിൻ എടുത്തവർക്ക് മൂന്നാമത്തെ ഡോസായി കോവാക്സിൻ തന്നെയാവും നൽകുക. കൊവീഷീൽഡ് എടുത്തവർക്ക് കരുതൽ ഡോസ് കോവീഷീൽഡും നൽകുമെന്ന് NITI ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ പറഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More