Home> India
Advertisement

ത്രിപുരയിലും ഛത്തീ​സ്ഗഡിലും യുപിയിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ത്രിപുരയിലെ ബാഡ്ഹര്‍ഗട്ട് മണ്ഡലത്തിലും ഛത്തീ​സ്ഗഡിലെ ദന്തേവാഡയിലും യുപിയിലെ ഹമിന്‍പുരിയിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

ത്രിപുരയിലും ഛത്തീ​സ്ഗഡിലും യുപിയിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: പാലായ്ക്ക് പുറമേ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലും ഛത്തീ​സ്ഗഡിലും യുപിയിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

ത്രിപുരയിലെ ബാഡ്ഹര്‍ഗട്ട് മണ്ഡലത്തിലും ഛത്തീ​സ്ഗഡിലെ ദന്തേവാഡയിലും യുപിയിലെ ഹമിന്‍പുരിയിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 

കൊലപാതക കേസില്‍ ബിജെപി എംഎല്‍എ അശോക്‌ കുമാര്‍ ചന്ദലിനെ ശിക്ഷിച്ചതിനെ തുടര്‍ന്നാണ് ഹമീര്‍പൂരില്‍ സീറ്റ് ഒഴിഞ്ഞത്. 

ബിജെപിയുടെ യുവരാജ് സിംഗ്, കോണ്‍ഗ്രസിലെ ഹര്‍ദീപക് ബിഷാദ്, സമാജ്‌വാദി പാര്‍ട്ടിയുടെ മനോജ്‌ പ്രജാപതി, ബഹുജന്‍ സമാജ് പാര്‍ട്ടിയിലെ നൗഷാദ് അലി എന്നിവര്‍ തമ്മിലാണ് മത്സരം.  

Read More