Home> India
Advertisement

നിങ്ങളുടെ blood group ഏതാണ്? ഈ ഗ്രൂപ്പുകാർ കൊറോണയെ പേടിക്കണ്ട...

കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച വുഹാനിലെ റെൻമിൻ, ജിനിന്റാൻ, ഷെഞ്ചൻ ആശുപത്രികളിൽ ഏതാണ്ട് 2173 പേരിലാണ് ഈ പഠനം നടത്തിയത്.

നിങ്ങളുടെ  blood group ഏതാണ്? ഈ  ഗ്രൂപ്പുകാർ കൊറോണയെ  പേടിക്കണ്ട...

നിങ്ങളുടെ  blood group ഏതാണ് ? റിപ്പോർട്ടുകളുടെ  അടിസ്ഥാനത്തിൽ കൊറോണ വൈറസ് രക്ത ഗ്രൂപ്പ്  നോക്കി ആക്രമണം നടത്തുന്നു എന്നാണ്.

ഇത്  നിങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടി പറയുന്നതല്ല  കേട്ടോ ഇത് ചൈനയുടെ ക്ലിനിക്കൽ ഗവേഷകരുടെ അവകാശവാദമാണ്.

Also Read: COVID-19: സംസ്​ഥാനത്ത്​ 12 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു

അവരുടെ ഗവേഷണങ്ങൾ പറയുന്നത് 'A' ഗ്രൂപ്പ്കാർക്ക് കൊറോണ അപകടസാധ്യത കൂടുതലാണെന്നും   എന്നാൽ  'O' ഗ്രൂപ്പ് കാർക്ക് കുറവ് സാധ്യതയാണെന്നുമാണ്. 

ചൈനയിൽ നടത്തിയ ആദ്യത്തെ ഗവേഷണമാണിത്. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച വുഹാനിലെ റെൻമിൻ, ജിനിന്റാൻ, ഷെഞ്ചൻ ആശുപത്രികളിൽ  ഏതാണ്ട് 2173  പേരിലാണ്  ഈ പഠനം നടത്തിയത്.

Also read: രാജ്യത്ത് വീണ്ടും കൊറോണ മരണം; മരണസംഖ്യ 5 കവിഞ്ഞു

ചൈനയുടെ ഗവേഷണ മാസികയായ MedRxiv ലാണ് ഈ റിപ്പോർട്ട് വന്നത്.  കൂടാതെ ചൈനയിലെ പ്രശസ്ത പത്രമായ  ഗ്ലോബൽ ടൈംസിലും  ഈ  റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
 
വുഹാനിലെ സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിലെ  ഡോക്ടറായ് പ്രദീപ് ചൗബെ പറയുന്നത് ഇത്തരമൊരു പഠനം നടന്നിട്ടുണ്ടെന്നും അതിൽ 'A' ഗ്രൂപ്പു കാർക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ്.

കൂടാതെ 'B','AB' ഗ്രൂപ്പുകാർക്ക് കൊറോണയോട് പ്രത്യേക പെരുമാറ്റം കാണിക്കുന്നില്ലെന്നും എന്നാൽ 'O' ഗ്രൂപ്പു കാർക്ക് കൊറോണയുടെ  സാധ്യത  കുറവാണെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

എന്നാൽ ഈ പഠനത്തിൽ ഇന്ത്യൻ ഡോക്ടർമാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. അപ്പോളോ ഹോസ്പിറ്റലിലെ ഹെമറ്റോ ഓങ്കോളജി വിഭാഗത്തിലെ ഡോ. ഗൗരവ് ഖരയ പറയുന്നത് ചില കേസുകളിൽ ഒരു പ്രത്യേക രക്തഗ്രൂപ്പിലുള്ളവർ ഒരു പ്രത്യേക രോഗത്തിന് അടിമപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെ.

എൻ‌ഡി‌എം‌സിയുടെ ആയുർ‌വേദ ഹോസ്പിറ്റലിലെ മുൻ ചീഫ് മെഡിക്കൽ ഓഫീസർ ഡി.എം.ത്രിപാഠിയുടെ  അഭിപ്രായമനുസരിച്ചു എ ഗ്രൂപ്പ് എന്നുപറയുന്നത്‌ Respirator ആണെന്നും O ഗ്രൂപ്പ് സാർവത്രിക ദാതാവാണെന്നുമാണ്. ദാതാവിന് ഒന്നും സംഭവിക്കുന്നില്ലെന്നും  എന്നാൽ കൊറോണ വൈറസ്  ബാധയ്ക്ക്  രക്തഗ്രൂപ്പുമായി ബന്ധമില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.

Read More