Home> India
Advertisement

പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ അധിക തുക നല്‍ക്കേണ്ടിതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പെട്രോള്‍ പമ്പുകളില്‍ നിന്ന് കാര്‍ഡ് ഉപോയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക തുക നല്‍ക്കേണ്ടിതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. ഡിജിയറ്റല്‍ ഇടപാടുകള്‍ നടത്തുതിന് പമ്പ് ഉടമകള്‍ക്കും അധിക ബാധ്യത ഉണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ അധിക തുക നല്‍ക്കേണ്ടിതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ നിന്ന് കാര്‍ഡ് ഉപോയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക തുക നല്‍ക്കേണ്ടിതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. ഡിജിയറ്റല്‍ ഇടപാടുകള്‍ നടത്തുതിന് പമ്പ് ഉടമകള്‍ക്കും അധിക ബാധ്യത ഉണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുമെന്ന് പമ്പ് ഉടമകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണിത്. തിങ്കളാഴ്ച മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ളെന്ന ഒരു വിഭാഗം പെട്രോള്‍ പമ്പുടമകളുടെ തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചത്

കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് 1 ശതമാനം ട്രാന്‍സാക്ഷന്‍ ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് ബാങ്ക് ഉടമകള്‍ പിന്മാറിയതിനെ തുടര്‍ന്നാണിത്. ജനവരി 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് പമ്പ് ഉടമകള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് പണരഹിത സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യം മാറണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് സൈ്വപ്പിങ് മെഷീന്‍ ഉപയോഗം പെട്രോള്‍ പമ്പുകളില്‍ വ്യാപകമായത്. കൂടാതെ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 0.75 ശതമാനം ഇളവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പണരഹിത സാമ്പത്തിക വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാണ് കാര്‍ഡ് സ്വീകരിക്കേണ്ടെന്ന തീരുമാനമെന്നും വിലയിരുത്തലുണ്ടായി.

Read More