Home> India
Advertisement

ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ സന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടിച്ച് കോണ്‍ഗ്രസ് പ്ര​വ​ര്‍​ത്ത​ക സ​മി​തി ഇന്ന് വാ​ര്‍​ധ​യി​ല്‍

കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക സ​മി​തി ഇന്ന് മഹാരാഷ്ട്രയിലെ വാ​ര്‍​ധ​യി​ല്‍ സമ്മേളി​ക്കും. ബി.​ജെ.​പി​യു​ടെ അ​സ​ഹി​ഷ്​​ണു​തയും ഫാസിസവും നിറഞ്ഞ രാ​ഷ്​​ട്രീ​യ​ത്തി​നു ബ​ദ​ലാ​യി ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ സന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ലക്ഷ്യമിട്ടാണ് ഗാന്ധി ജയന്തി ദിനത്തില്‍ കോ​ണ്‍​ഗ്ര​സ് വാ​ര്‍ധ​യി​ല്‍ പ്രവര്‍ത്തക സമിതി ചേരുന്നത്.

ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ സന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടിച്ച്  കോണ്‍ഗ്രസ് പ്ര​വ​ര്‍​ത്ത​ക സ​മി​തി ഇന്ന് വാ​ര്‍​ധ​യി​ല്‍

ന്യൂഡല്‍ഹി: കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക സ​മി​തി ഇന്ന് മഹാരാഷ്ട്രയിലെ വാ​ര്‍​ധ​യി​ല്‍ സമ്മേളി​ക്കും. ബി.​ജെ.​പി​യു​ടെ അ​സ​ഹി​ഷ്​​ണു​തയും ഫാസിസവും നിറഞ്ഞ രാ​ഷ്​​ട്രീ​യ​ത്തി​നു ബ​ദ​ലാ​യി ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ സന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ലക്ഷ്യമിട്ടാണ് ഗാന്ധി ജയന്തി ദിനത്തില്‍ കോ​ണ്‍​ഗ്ര​സ് വാ​ര്‍ധ​യി​ല്‍ പ്രവര്‍ത്തക സമിതി ചേരുന്നത്. 

കോണ്‍ഗ്രസ്‌ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധിയും മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും വാ​ര്‍​ധ​യി​ലെ സേ​വാ​ഗ്രാ​മി​ല്‍ എത്തിച്ചേരും. 

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ്​ ബി.​ജെ.​പി​ക്കും മോ​ദി സ​ര്‍​ക്കാ​രി​നു​മെ​തി​രെ ​മു​ന്നോ​ട്ടു വയ്ക്കുന്ന രാ​ഷ്​​ട്രീ​യ അജണ്ടയുടെപ്ര​ഖ്യാ​പ​നം വാ​ര്‍​ധ പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​വുമെന്നാണ് സൂചന. 

മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ 149ാം ജ​ന്മ​വാ​ര്‍​ഷി​ക വേ​ള​യി​ല്‍ ചേരുന്ന കോ​ണ്‍​ഗ്ര​സ്​ പ്ര​ത്യേ​ക പ്ര​വ​ര്‍​ത്ത​ക സമിതിയില്‍ സേ​വാ​ഗ്രാം ആ​ശ്ര​മ​ത്തി​ല്‍ പ്രാ​ര്‍​ഥ​ന യോ​ഗ​വും സം​ഘ​ടിപ്പി​ച്ചി​ട്ടു​ണ്ട്.

ക്വി​റ്റി​ന്ത്യ പ്ര​സ്​​ഥാ​ന​ത്തി​ന്​ തു​ട​ക്കം കു​റി​ക്കു​ന്ന പ്ര​മേ​യം 1942 ജൂ​ലൈ 14ന്​ ​സേ​വാ​​ഗ്രാ​മി​ല്‍ ചേ​ര്‍​ന്ന ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ലാ​ണ്​ ഉ​ണ്ടാ​യ​ത്. അതോടെയാണ് ​സേ​വാ​​ഗ്രാം ചരിത്രത്തില്‍ ഇടം നേടുന്നത്. 

fallbacks

അതേസമയം, രാവിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധിയും മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധിയും മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടില്‍ എത്തി പുഷ്പാഞ്ജലി അര്‍പ്പിച്ചിരുന്നു. 

 

fallbacks

 

 

Read More