Home> India
Advertisement

ഇനി വരുന്നത് കോണ്‍ഗ്രസിന്‍റെ നല്ല നാളുകള്‍: ശരദ് പവാര്‍

പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനുമുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇനി വരുന്നത് കോണ്‍ഗ്രസിന്‍റെ നല്ല നാളുകള്‍: ശരദ് പവാര്‍

മുംബൈ: ഇനി വരുന്നത് കോണ്‍ഗ്രസിന്‍റെ നല്ല നാളുകളാണെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനുമുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറേയുടെ ചോദ്യങ്ങള്‍ക്ക് ഒരു പൊതുപരിപാടിയില്‍ മറുപടി നല്‍കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.   

അതുകൂടാതെ, രാജ്യത്ത് ബി.ജെ.പിയോട് കിടപിടിക്കാന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദി മികച്ച ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പക്ഷേ, പ്രധാനമന്ത്രിയെന്ന സ്ഥാനത്തേക്ക് എത്തിയപ്പോള്‍ രാജ്യത്തിന്‍റെ വികാരം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ മോദിക്കായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബി.ജെ.പി സര്‍ക്കാരിന്‍റെ നോട്ട് പിന്‍വലിക്കല്‍ സഹകരണ ബാങ്ക് മേഖലയെ തകര്‍ത്തുകളഞ്ഞെന്ന് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുന്നതാണ്. സംഭവം ഗൗരവമേറിയതാണ്, പക്ഷേ പ്രതികരിക്കാന്‍ മോദി തയ്യാറാവുന്നില്ലെന്നും പവാര്‍ കുറ്റപ്പെടുത്തി
 
രാഷ്ട്രീയത്തില്‍ വ്യക്തിഹത്യ ഇന്ന് സാധാരണ സംഭവമായി മാറിയിരിയ്ക്കുകയാണെന്നും, ഇത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയ്ക്ക് സ്വന്തം സംസ്ഥാനത്തോടുള്ള അതിരറ്റ കൂറിനെയും അദ്ദേഹം ചോദ്യം ചെയ്യുകയുണ്ടായി.

 

Read More