Home> India
Advertisement

നേതാക്കള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ സ്ഥാനമൊഴിയാന്‍ തയ്യാര്‍: കുമാരസ്വാമി

കുമാരസ്വാമി മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ സോമശേഖര ഇന്നലെ വിമര്‍ശിച്ചിരുന്നു.

നേതാക്കള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ സ്ഥാനമൊഴിയാന്‍ തയ്യാര്‍: കുമാരസ്വാമി

ബംഗളൂരു: നേതാക്കള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ സ്ഥാനമൊഴിയാന്‍ താന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ അതിരുകടക്കുന്നുവെന്നും കോണ്‍ഗ്രസ് ഇവരെ നിയന്ത്രിക്കുന്നില്ലെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

 

 

കുമാരസ്വാമി മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ സോമശേഖര ഇന്നലെ വിമര്‍ശിച്ചിരുന്നു. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായാല്‍ മതിയായിരുന്നുവെന്നും കര്‍ണാടകയില്‍ നിരവധി വികസനങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും ചില മുതിര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞിരുന്നു.

തങ്ങളുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമാരസ്വാമി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് താനല്ല നേതാവെന്ന് തോന്നുന്നുവെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറാണെന്ന് കുമാരസ്വാമി പറഞ്ഞു. 

അതേസമയം കുമാരസ്വാമി മുഖ്യമന്ത്രി ആയിരിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര പ്രതികരിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും പരമേശ്വര വ്യക്തമാക്കി.

Read More