Home> India
Advertisement

മഹാരാഷ്​ട്രയിലെ കോൺഗ്രസ്​ നേതാവിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

മഹാരാഷ്​ട്രയിലെ കോൺഗ്രസ്​ നേതാവിനെ അജ്ഞാതര്‍ വെടിവെച്ച്​ കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവ് മനോജ് മാത്രെയാണ കൊല്ലപ്പെട്ടത്.

മഹാരാഷ്​ട്രയിലെ കോൺഗ്രസ്​ നേതാവിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

മുംബൈ: മഹാരാഷ്​ട്രയിലെ കോൺഗ്രസ്​ നേതാവിനെ അജ്ഞാതര്‍ വെടിവെച്ച്​ കൊലപ്പെടുത്തി.  ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവ് മനോജ് മാത്രെയാണ കൊല്ലപ്പെട്ടത്. 

വെടിവെച്ചതിന്​ ശേഷം മാരാകായുധങ്ങൾ ഉപയോഗിച്ച്  കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകികളുടെ ദൃശ്യങ്ങൾ സമീപത്തെ സെക്യൂരിറ്റി സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്​.

മുൻസിപ്പൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ കൊലപാതകം നടന്നത്​​. കൊലപാതകത്തിന്​ ശേഷം നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ കൊലയാളികൾ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തെ കുറിച്ച്​ വിശദമായ അന്വേഷണം നടന്ന്​ വരികയാണെന്ന്​ പൊലീസ്​ പ്രതികരിച്ചു.

Read More