Home> India
Advertisement

'യേ ദോസ്തീ..' മോദിയ്ക്കും അംബാനിയ്ക്കും രാഹുല്‍ ഗാന്ധിയുടെ വക ട്രോള്‍!

രാഹുല്‍ ഗാന്ധി തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

'യേ ദോസ്തീ..' മോദിയ്ക്കും അംബാനിയ്ക്കും രാഹുല്‍ ഗാന്ധിയുടെ വക ട്രോള്‍!

ന്യൂഡല്‍ഹി: മോദിയ്ക്കും അനില്‍  അംബാനിയ്ക്കുമെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്രോള്‍ വീഡിയോ. 

രാഹുല്‍ ഗാന്ധി തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. 

റഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി  അനില്‍ അംബാനിയ്ക്ക്  വഴിവിട്ട സഹായം നല്‍കിയെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രോള്‍. 

17 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മോദിയുടെയും അനില്‍ അംബാനിയുടെയും ചിത്രത്തിന്‍റെ കൂടെ പഴയ സിനിമാഗാനം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

അനില്‍ അംബാനിയും മോദിയും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോകള്‍. ഇതിന് പശ്ചാത്തലവുമായി 'ഷോലെ' എന്ന ചിത്രത്തിലെ 'യേ ദോസ്തീ... ഹം നഹീ...' എന്ന പാട്ടുമാണ് ചേര്‍ത്തിരിക്കുന്നത്. 

അയ്യായിരത്തിലധികം പേരാണ് ഈ ട്രോള്‍ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് മോദിക്കെതിരെ രാഹുല്‍ ഗാന്ധി നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 

30,000 കോടിയുടെ റഫേല്‍ ഇടപാടില്‍ ഓഫ്‌സെറ്റ് കരാര്‍ സ്വന്തമാക്കാന്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം.
 

Read More