Home> India
Advertisement

വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണം ഉന്നയിച്ച് ദിഗ്‌വിജയ് സിംഗ്

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ EVMനെ പഴിച്ചു കോൺഗ്രസ്.

വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണം ഉന്നയിച്ച് ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ EVMനെ പഴിച്ചു കോൺഗ്രസ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്  

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തിരിമറി അസാദ്ധ്യമായ ഒന്നല്ലെന്നും എന്ത് കൊണ്ട് വികസിത രാജ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നില്ലെന്നുമാണ് ദിഗ്‌വിജയ് സിംഗ് ചോദിക്കുന്നത്. കൂടാതെ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറിച്ചുയരുന്ന ആക്ഷേപങ്ങളില്‍ സുപ്രീംകോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വഴിയുള്ള വോട്ടിംഗില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിക്കും പുതിയൊരു ഇടപെടല്‍ നടത്തിക്കൂടേ? നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. മനസാക്ഷിയില്ലാത്ത ഒരു വിഭാഗം ആളുകള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും 1.3 ബില്യണ്‍ ജനങ്ങളുടെ വിധിയെ തട്ടിയെടുക്കാനും അനുവദിക്കരുതെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയമുറപ്പിച്ച് ആം ആദ്മി പാർട്ടി മുന്നേറുകയാണ്. ഒടുവിൽ  റിപ്പോർട്ട്  ലഭിക്കുമ്പോൾ  AAP  57  സീറ്റിലും  BJP 13  സീറ്റിലും ലീഡ് ചെയ്യുകയാണ്.  

 

Read More