Home> India
Advertisement

നീക്കങ്ങള്‍ തന്ത്രപരം; പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്

ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 12 സംസ്ഥാനങ്ങളില്‍ നിന്നായി 150 സീറ്റുകളില്‍ കോണ്‍ഗ്രസിന് പൂര്‍ണ്ണ വിജയം നേടാനാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം സൂചിപ്പിച്ചു.

നീക്കങ്ങള്‍ തന്ത്രപരം; പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. 

തന്ത്രപരമായ സഖ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നും ഇതിലൂടെ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സൂചിപ്പിച്ചു.

ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 12 സംസ്ഥാനങ്ങളില്‍ നിന്നായി 150 സീറ്റുകളില്‍ കോണ്‍ഗ്രസിന് പൂര്‍ണ്ണ വിജയം നേടാനാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം സൂചിപ്പിച്ചു.

മാത്രമല്ല സഖ്യത്തിലൂടെ മറ്റ് സംസ്ഥാനങ്ങളിലും വിജയം നേടാനാകുമെന്നും ചിദംബരം വിലയിരുത്തി.

സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നും പ്രവര്‍ത്തക സമിതി യോഗം സൂചിപ്പിച്ചു. ഇതിനായി ബൂത്തുതലം മുതല്‍ സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ആരംഭിക്കും.

അതേസമയം ആര്‍എസ്എസിനെ നേരിടാന്‍ സഖ്യം അനിവാര്യമെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും സൂചിപ്പിച്ചു.

ആര്‍എസ്എസിന്‍റെ സംഘടനാ- സാമ്പത്തിക ശക്തി എന്നിവ നേരിടാന്‍ സഖ്യം അനിവാര്യമാണെന്നും വ്യക്തിതാല്‍പര്യങ്ങള്‍ ഒഴിവാക്കി തന്ത്രപരമായ സഖ്യങ്ങളില്‍ പാര്‍ട്ടികള്‍ ഏര്‍പ്പെടണമെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Read More