Home> India
Advertisement

പരക്കെ പെയ്ത മഴയ്ക്കു ശേഷം കനത്ത മഞ്ഞില്‍ പുതഞ്ഞ് ഡല്‍ഹി

തലസ്ഥാന നഗരിക്കു മുകളില്‍ മേഘാവൃതമായ ആകാശമാണ്‌ കാണാനാവുന്നത്.

പരക്കെ പെയ്ത മഴയ്ക്കു ശേഷം കനത്ത മഞ്ഞില്‍ പുതഞ്ഞ് ഡല്‍ഹി

ന്യൂഡല്‍ഹി: തിങ്കളാഴ്ച പരക്കെ പെയ്ത മഴയ്ക്കു ശേഷം ഡല്‍ഹിയില്‍ തണുപ്പ് കൂടി. ചൊവ്വാഴ്ചയും മഴയുണ്ടാവുമെന്നു കാലാവസ്ഥാകേന്ദ്രത്തിന്‍റെ പ്രവചനമുണ്ട്. തലസ്ഥാന നഗരിക്കു മുകളില്‍ മേഘാവൃതമായ ആകാശമാണ്‌ കാണാനാവുന്നത്.

കനത്ത പുകമഞ്ഞു കാരണം ഇരുപത്തേഴു ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. പതിനഞ്ചെണ്ണം റദ്ദാക്കി. ഒരു ട്രെയിന്‍ സമയം മാറ്റുകയും ചെയ്തിട്ടുണ്ട്. യാത്ര ആരംഭിക്കുന്നതിനു മുന്‍പേ റെയില്‍വേയുടെ വെബ്സൈറ്റ് നോക്കി സമയം  ഉറപ്പു വരുത്താന്‍ റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി. ട്രെയിന്‍ വൈകുന്ന വിവരങ്ങള്‍ യാത്രക്കാരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരുകളില്‍ അപ്പപ്പോള്‍ അറിയിക്കുന്നുമുണ്ട്.

വിമാനയാത്രക്കാരും ഇതുമൂലം ബുദ്ധിമുട്ടിലായി. അര മണിക്കൂര്‍ വരെയാണ് വിമാനങ്ങള്‍ വൈകുന്നത്. ചെന്നൈയില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ ബാംഗ്ലൂര്‍ വഴി തിരിച്ചു വിട്ടു.

 

Read More