Home> India
Advertisement

യുപിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗുട്ക, പാന്‍മസാല ഉപയോഗിക്കുന്നതിന് വിലക്ക്, അറവു ശാലകളും പൂട്ടാന്‍ തീരുമാനം

യുപിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗുട്ക, പാന്‍മസാല എന്നിവ ഉപയോഗിക്കുന്നതിന് വിലക്കെര്‍പ്പെടുത്തി മുഖ്യമന്ത്രി യോഗി ആതിദ്യനാഥ്.

യുപിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗുട്ക, പാന്‍മസാല ഉപയോഗിക്കുന്നതിന് വിലക്ക്, അറവു ശാലകളും പൂട്ടാന്‍ തീരുമാനം

ലക്‌നൗ: യുപിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗുട്ക, പാന്‍മസാല എന്നിവ ഉപയോഗിക്കുന്നതിന് വിലക്കെര്‍പ്പെടുത്തി മുഖ്യമന്ത്രി യോഗി ആതിദ്യനാഥ്. പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് പുതിയ നിയമം.

കശാപ്പുശാലകള്‍ അടച്ചു പൂട്ടുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. പശുക്കളുടെ കള്ളക്കടത്ത് തടയുന്നതിനാണ് അനധികൃത അറവുശാലകള്‍ക്ക് നിയന്ത്രണമിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

യുപി മുഖ്യമന്ത്രിയായി അദിത്യനാഥ് അധികാരമേറ്റ് മൂന്ന് ദിവസത്തിനുള്ളിലാണ് തീരുമാനം വന്നിരിക്കുന്നത്. വാരണാസിയിലെ ജെയ്ത്പുര പോലീസ് സ്‌റ്റേഷന് കീഴിലായി വരുന്ന കമല്‍ഗദ്ധയിലെ അനധികൃത അറവുശാല അധികൃതര്‍ ചൊവ്വാഴ്ച പൂട്ടിയിരുന്നു. 2012ല്‍ ഈ അറവുശാല പൂട്ടിയിരുന്നു. എന്നാല്‍ ഇത് വീണ്ടും രഹസ്യമായി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു.

Read More