Home> India
Advertisement

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ രാജ്യസഭയില്‍... ‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭയക്കേണ്ടതില്ല...

ലോക്സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍, CAB (Citizenship Amendment Bill) രാജ്യസഭയില്‍... കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലവതരിപ്പിച്ചത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ രാജ്യസഭയില്‍... ‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭയക്കേണ്ടതില്ല...

ന്യൂഡല്‍ഹി: ലോക്സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  CAB (Citizenship Amendment Bill) രാജ്യസഭയില്‍... കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലവതരിപ്പിച്ചത്.  

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് ബില്ലവതരിപ്പിച്ചുകൊണ്ട്‌ അമിത് ഷാ പറഞ്ഞു. 

'ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരാണ് എന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. എന്നാല്‍ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യയിലെ മുസ്ലീങ്ങള്‍, അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല', അമിത് ഷാ പറഞ്ഞു.

ഈ ബില്‍ പാസാകുന്നതുമൂലം രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂടാതെ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന എതിര്‍പ്പിനേയും അദ്ദേഹം പരാമര്‍ശിച്ചു. ബില്‍ സംബന്ധിയായ സംശയങ്ങള്‍ പരിഹരിക്കും. 

അതേസമയം, അഭയാര്‍ഥികളായി വരുന്ന മുസ്ലീങ്ങള്‍ക്ക് പൗ​ര​ത്വ൦ നല്‍കാനാവില്ലെന്ന് അമിത് ഷാ സഭയില്‍ വ്യക്തമാക്കി. 
 
ബില്‍ നിയമപരമെന്ന് സഭാദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 

അതേസമയം, ബില്ലിനെതിരെ രാജ്യമൊട്ടുക്ക് വന്‍ പ്രതിക്ഷേധമാണ് നടക്കുന്നത്. ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ക്കുകയാണ്. കൂടാതെ, പശ്ചിമ ബംഗാള്‍ ഒപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്ലിനെതിരെ കടുത്ത പ്രതിക്ഷേധമാണ് നടക്കുന്നത്. ഇന്നലെ പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്ലിനെതിരെ അസമില്‍ നടന്ന ബന്ദില്‍ നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

രാജ്യസഭയില്‍ ബില്‍ പാസാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. 245 അംഗങ്ങളുള്ള സഭയില്‍ നിലവില്‍ 5 സീറ്റ് ഒഴിനു കിടക്കുകയാണ്. സഭയില്‍ ബില്‍ പാസാക്കാന്‍ വേണ്ടത് 121 അംഗങ്ങളുടെ പിന്തുണയാണ്. നിലവില്‍ 83 അംഗങ്ങളുള്ള ബിജെപിയ്ക്ക് വേണ്ടത് വെറും 38 അംഗങ്ങളുടെകൂടി പിന്തുണയാണ്. ഇത് നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യങ്ങ​ളെ നി​ഷേ​ധി​ക്കു​ന്ന​തി​നൊ​പ്പം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തെ ത​ന്നെ ലം​ഘി​ക്കു​ന്ന​താ​ണ് ബി​ല്‍ എ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​മാ​യ മ​തേ​ത​ര​ത്വ​ത്തെ ഈ ​നി​യ​മം ഇ​ല്ലാ​താ​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി. ബില്ലിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. 

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക്, അഭയം തേടി 6 വര്‍ഷത്തിനകം രാജ്യത്ത് പൗരത്വം അനുവദിക്കുന്ന ഭേദഗതിയാണ് പൗരത്വ ബില്‍ വഴി നടപ്പിലാക്കുന്നത്.

Read More