Home> India
Advertisement

ഡല്‍ഹി മെട്രോയില്‍ പിസ്റ്റളുമായെത്തിയ ആള്‍ പിടിയില്‍

കയ്യില്‍ പിസ്റ്റളുമായെത്തിയ യാത്രക്കാരനെ ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ മെട്രോ സ്റ്റേഷനില്‍ നിന്നും പിടികൂടി.

ഡല്‍ഹി മെട്രോയില്‍ പിസ്റ്റളുമായെത്തിയ ആള്‍ പിടിയില്‍

ന്യൂഡല്‍ഹി: കയ്യില്‍ പിസ്റ്റളുമായെത്തിയ യാത്രക്കാരനെ ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ മെട്രോ സ്റ്റേഷനില്‍ നിന്നും പിടികൂടി. സ്വദേശിനിര്‍മ്മിതമായ പിസ്റ്റള്‍ ആണ് ഇയാളുടെ കയ്യില്‍ നിന്നും കണ്ടെടുത്തതെന്ന് സിഐഎസ്എഫ് പറഞ്ഞു. 

ഇയാളുടെ കയ്യില്‍ നിന്നും 40,408 രൂപയും കണ്ടെടുത്തു. ഇതുകൂടാതെ 1,59,898 രൂപയുമായി മറ്റൊരു യാത്രക്കാരനെയും പിടികൂടിയിട്ടുണ്ട്. 

ഇരുവരെയും ഡല്‍ഹി മെട്രോ റെയില്‍ പോലീസില്‍ ഏല്‍പ്പിച്ചു.

Read More