Home> India
Advertisement

ലഡാകിലെ ചൈനീസ് അതിക്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞു

ലഡാക്കിലെ നിയന്ത്രണ രേഖയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു.

ലഡാകിലെ ചൈനീസ് അതിക്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞു

ന്യൂഡല്‍ഹി: ലഡാക്കിലെ നിയന്ത്രണ രേഖയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു. സംഭവം നടന്നത് പാന്‍ഗോങ് തടാകത്തിന്‍റെ തീരത്തുള്ള ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇന്നുരാവിലെയാണ്. തുടര്‍ന്ന് അരമണിക്കൂറോളം ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. പരസ്പരമുണ്ടായ കല്ലേറില്‍ ഇരുവിഭാഗത്തുമുള്ള സൈനികര്‍ക്ക് നേരിയ പരിക്ക് പറ്റി. 

രണ്ടു തവണയാണ് ചൈന അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. രണ്ടു തവണയും ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതികരിച്ചതിനാല്‍ ചൈനീസ് സൈന്യത്തിന് മേഖലയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ ഭാഗത്തെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നീ മേഖലയിലേക്ക് ചൊവ്വാഴ്ച രാവിലെ ആറിനും ഒമ്പതിനും ഇടയ്ക്ക് രണ്ട് തവണ അനധികൃതമായി പീപ്പില്‍ ലിബറേഷന്‍ ആര്‍മി പട്ടാളക്കാര്‍ കടന്ന് കയറാന്‍ ശ്രമിച്ചതായതാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.  കല്ലേറില്‍ ഇരു വിഭാഗത്തിലും പെട്ടവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മേഖലയില്‍ സൈന്യം കനത്ത ജാഗ്രതയിലാണ്.

ദോക് ലായെ ചൊല്ലി ജൂണ്‍ 16ന് ആണ് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം  സജീവമായത്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് ഇപ്പോള്‍ പ്രശ്നം. ദോക് ലായില്‍ ചൈന റോഡു നിര്‍മിക്കാന്‍ തീരുമാനിച്ചതായിരുന്നു കാരണം. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സൈനിക വിഭാഗവും അതിര്‍ത്തിയില്‍ സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് ലഡാക്കിലും ചൈനീസ് അതിക്രമം ഉണ്ടായത്.

Read More