Home> India
Advertisement

ഫാറൂഖാബാദ് ദുരന്തം: കുട്ടികൾ മരിച്ചത് ശ്വാസതടസ്സം കാരണമെന്ന് ഡോക്ടർ

ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ കുട്ടികൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഡോക്ടർ. കുട്ടികൾ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതു കാരണമല്ലെന്നും ആസ്ഫിക്സിയ മൂലമാണെന്നും ഫാറൂഖാബാദിലെ റാം മനോഹർ ലോഹ്യ രാജകീയ ചികിത്സാലയയിലെ ഡോക്ടർ കൈലാഷ് കുമാർ പറഞ്ഞു.

ഫാറൂഖാബാദ് ദുരന്തം: കുട്ടികൾ മരിച്ചത് ശ്വാസതടസ്സം കാരണമെന്ന് ഡോക്ടർ

ഫാറൂഖാബാദ്: ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ കുട്ടികൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഡോക്ടർ. കുട്ടികൾ മരിച്ചത്  ഓക്സിജൻ ലഭിക്കാത്തതു കാരണമല്ലെന്നും ആസ്ഫിക്സിയ മൂലമാണെന്നും  ഫാറൂഖാബാദിലെ റാം മനോഹർ ലോഹ്യ രാജകീയ ചികിത്സാലയയിലെ ഡോക്ടർ കൈലാഷ് കുമാർ പറഞ്ഞു.

കുട്ടികൾ മരിക്കുന്ന സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ, സിറ്റി മജിസ്‌ട്രേറ്റ് ജെ കെ ജെയിൻ എന്നിവർ ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്.  

രാജ്യത്തെ ഞെട്ടിച്ച ഗോരഖ്പുർ ദുരന്തം പിന്നിട്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷം ഉത്തർപ്രദേശിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ 42 കുട്ടികള്‍ മരണമടഞ്ഞിരുന്നു. ആഗസ്ത് ഒന്നു മുതൽ ആഗസ്ത് 28 വരെയുള്ള കാലയളവില്‍ ഇവിടെ 290 കുട്ടികൾ മരണമടഞ്ഞിട്ടുണ്ട്. ഇതില്‍ എഴുപത്തിയേഴോളം കുട്ടികള്‍ അക്യുട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം (എഇഎസ്) ബാധിച്ചാണ് മരിച്ചത്.

Read More