Home> India
Advertisement

ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ

അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കമായി. തിരഞ്ഞെടുപ്പിലേയ്ക്ക് നടന്നടുത്ത ആദ്യ സംസ്ഥാനം ഛത്തീസ്ഗഢ് ആണ്. രണ്ടു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടമാണ് ഇന്ന്‍ നടക്കുക.

ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ

റാ​​​​യ്പു​​​​ര്‍: അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കമായി. തിരഞ്ഞെടുപ്പിലേയ്ക്ക് നടന്നടുത്ത ആദ്യ സംസ്ഥാനം ഛത്തീസ്ഗഢ് ആണ്. രണ്ടു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടമാണ് ഇന്ന്‍ നടക്കുക.

കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 18 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​യ്ക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാവോയിസ‌്റ്റ‌് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളാണ് ഇവ. 

53 ബൂത്തുകളില്‍ വോട്ടിംഗ് വൈകിയാണ് ആരംഭിച്ചത്. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്. 

അതേസമയം, തിരഞ്ഞെടുപ്പ‌് ബഹിഷ‌്കരിക്കാനുള്ള ആഹ്വാനവും ഭീഷണിയുമായി മാവോയിസ‌്റ്റുകള്‍ ശക്തമായി രംഗത്തുണ്ട‌്. രണ്ടാഴ‌്ചയ‌്ക്കിടെ സൈനികരുള്‍പ്പെടെ 13 പേരാണ‌് കൊല്ലപ്പെട്ടത‌്.  

മാവോയി്‌സ്റ്റുകല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍  പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 12 ഹെലികോപ്റ്ററുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഒരു ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെ സംസ്ഥാനത്ത‌് വിന്യസിച്ചിരിക്കുകയാണ്. 

മു​​​​ഖ്യ​​​​മ​​​​ന്ത്രി ര​​​​മ​​​​ണ്‍ സിം​​​​ഗ് അ​​​​ട​​​​ക്കം 190 സ്ഥാ​​​​നാ​​​​ര്‍​​​​ഥി​​​​ക​​​​ളാ​​​​ണ് ആദ്യഘട്ടത്തില്‍ ജ​​​​ന​​​​വി​​​​ധി തേ​​​​ടു​​​​ന്ന​​​​ത്. രാ​​​​ജ്ന​​​​ന്ദ്ഗാ​​​​വി​​​​ലാ​​​​ണു ര​​​​മ​​​​ണ്‍ സിം​​​​ഗ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. മു​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ട​​​​ല്‍ ബി​​​​ഹാ​​​​രി വാ​​​​ജ്പേ​​​​യി​​​​യു​​​​ടെ അ​​​​ന​​​​ന്ത​​​​ര​​​​വ​​​​ള്‍ ക​​​​രു​​​​ണാ ശു​​​​ക്ല​​​​യാ​​​​ണു രാ​​​​ജ്ന​​​​ന്ദ്ഗാ​​​​വി​​​​ലെ കോ​​​​ണ്‍​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ര്‍​​​​ഥി. ഇ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ 12 എ​​​​ണ്ണം പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​​​​ഗ​​​​ സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളാ​​​​ണ്.

ആദ്യഘട്ടത്തിലെ 18 സീറ്റില്‍ പന്ത്രണ്ടിലും 2013ല്‍ ബിജെപി തോറ്റിരുന്നു. ഭരണവിരുദ്ധവികാരം നേരിടുന്ന ബിജെപി, അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ‌്, നിര്‍ണായശക്തിയായ അജിത് ജോഗി--മായാവതി സഖ്യം എന്നിവരാണ‌് മത്സരരംഗത്തുള്ളത‌്. 

90 നിയമസഭാ സീറ്റുകളാണ് ഛത്തീസ്ഗഢില്‍ ഉള്ളത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 20ന് നടക്കും. 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ‌് നടക്കും.

 

Read More