Home> India
Advertisement

Cheetah : ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്ക് പേര് നിർദ്ദേശിക്കാൻ അവസരം; എന്നാൽ ഒരു നിബന്ധനയുണ്ട്

നിദ്ദേശിക്കുന്ന പേരുകൾ രാജ്യത്തിൻ്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്നവയായിരിക്കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Cheetah : ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്ക് പേര് നിർദ്ദേശിക്കാൻ അവസരം; എന്നാൽ ഒരു നിബന്ധനയുണ്ട്

നമീബിയയിൽ നിന്ന് പ്രോജക്ട് ചീറ്റയുടെ ഭാഗമായി ഇന്ത്യയിൽ എത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിർദ്ദേശിക്കാമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ നിദ്ദേശിക്കുന്ന പേരുകൾ രാജ്യത്തിൻ്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്നവയായിരിക്കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടാതെ ഈ ചീറ്റകളെ എങ്ങനെ പരിപാലിക്കണം എന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അവയും പങ്കുവെക്കാമെന്ന് അറിയിച്ചിട്ടുണ്ട്. മൻ കീ ബാത്തിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.  ആകെ എട്ട് ചീറ്റപുലികൾക്കാണ് പേര് നൽകേണ്ടത്.

സെപ്റ്റംബർ 17 ന്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിലാണ് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചത്. 70 വർഷത്തിന് ശേഷം ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പ്രോജക്ട് ചീറ്റയുടെ ഭാഗമായി ആണ് ഇവയെ നമീബിയയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്. മധ്യപ്രദേശ് ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിലാണ് ഇവയെ തുറന്നുവിട്ടത്.  കൂടാതെ പ്രധാന മന്ത്രി ഈ പുലികളെ തുറന്ന് വിട്ടതിന് ശേഷം ഇവയുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. നിലവിൽ പ്രത്യേകം സജ്ജീകരിച്ച പ്രദേശത്ത് ക്വാറന്റൈനിൽ കഴിയുകയാണ് ഈ ചീറ്റപുലികൾ. ഒരു മാസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയതിന് ശേഷമേ ഇവയെ നാഷണൽ പാർക്കിൽ പൂർണമായും തുറന്നുവിടുകയുള്ളൂ.

ALSO READ: Cheetah India | 70 വർഷങ്ങൾക്ക് ശേഷം ചീറ്റകൾ ഇന്ത്യയിൽ, ഗ്വാളിയാറിൽ പുലികളെത്തി

ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്ന ആദ്യ ഭൂഖണ്ഡാന്തര ദൗത്യം കൂടിയാണ് ചീറ്റ പുനരവലോകന പദ്ധതി. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളെയുമാണ് നമീബിയയുടെ തലസ്ഥാനമായ വിൻഡ്‌ഹോക്കിൽ നിന്ന് ബോയിംഗ് 747-400 ജംബോ വിമാനത്തിൽ ഇന്ത്യയിൽ എത്തിച്ചത്. 1952-ലാണ് ചീറ്റകൾക്ക് രാജ്യത്ത് വംശനാശം സംഭവിച്ചതായി സർക്കാർ പ്രഖ്യാപിച്ചത്.ഇതേ തുടർന്ന് 1970 മുതലാണ് രാജ്യത്ത് കൂടുതൽ ചീറ്റകളെ എത്തിക്കാൻ ശ്രമം തുടങ്ങിയത്. തുടർന്നാണ് നമീബിയയുമായി കരാറിൽ ഒപ്പ് വെച്ചത്.ഇന്ത്യയിൽ എത്തിച്ച അഞ്ച് പെൺ ചീറ്റകൾക്ക് രണ്ട് വയസ്സിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുണ്ട്, ആൺ ചീറ്റകൾക്ക്  4.5 വർഷത്തിനും 5.5 വർഷത്തിനും ഇടയിലും പ്രായമുണ്ട്.

നിദ്ദേശിക്കുന്ന പേരുകൾ രാജ്യത്തിൻ്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്നവയായിരിക്കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടാതെ ഈ ചീറ്റകളെ എങ്ങനെ പരിപാലിക്കണം എന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അവയും പങ്കുവെക്കാമെന്ന് അറിയിച്ചിട്ടുണ്ട്. മൻ കീ ബാത്തിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.  ആകെ എട്ട് ചീറ്റപുലികൾക്കാണ് പേര് നൽകേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More