Home> India
Advertisement

തെലങ്കാന: ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വാലയെ കാണ്മാനില്ല

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണ്മാനില്ലെന്ന് പരാതി. സിപിഐഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥി മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വാലയെയാണ് കാണാതായത്.

തെലങ്കാന: ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വാലയെ കാണ്മാനില്ല

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണ്മാനില്ലെന്ന് പരാതി. സിപിഐഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥി  മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വാലയെയാണ് കാണാതായത്.

ചൊവ്വാഴ്ച രാവിലെ മുതലാണ് ചന്ദ്രമുഖി മുവ്വാലയെ കാണാതായത്. തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതാദ്യമാണ് ചന്ദ്രമുഖി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.  

പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്. തിങ്കളാഴ്ച പ്രചാരണം നയിച്ചതിനു ശേഷം ഏറെ വൈകിയാണ് വീട്ടിലെത്തിയതെന്നും ചൊവ്വാഴ്ച അതിരാവിലെ ഒരു പറ്റം ആളുകളോടൊപ്പം ചന്ദ്രമുഖി പുറത്തു പോയതായി സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. തെലങ്കാനയിലെ ഹിജ്‌റ സമിതി ഇത് സംബന്ധിച്ച് ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

ഗോഷാമഹല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്. ടി രാജ സിംഗാണ് ഗോഷാമഹലിലെ  ബി.ജെ.പി സ്ഥാനാര്‍ഥി. കൂടാതെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുകേഷ് ഗൗഡ് രംഗത്തുണ്ട്'. 

രാജ്യത്ത് ആദ്യമായി തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ മത്സരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്‍റെ അവകാശത്തിനായി പോരാടുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും  സമൂഹത്തിന് ദോഷകരമായി താന്‍ യാതൊന്നും ചെയ്യുകയില്ലെന്നും രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തുകയാണ് തന്‍റെ രാഷ്ട്രീയ പ്രവേശനമെന്നും ചന്ദ്രമുഖി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

Read More