Home> India
Advertisement

ചന്ദ കൊച്ചാര്‍ രാജിവെച്ചു

ഐ​സി​ഐ​സി​ഐ ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ ച​ന്ദ കൊ​ച്ചാ​ര്‍ രാ​ജി​വ​ച്ചു. വീ​ഡി​യോ​കോ​ണ്‍ ഗ്രൂ​പ്പി​ന് ക്ര​മ​വി​രു​ദ്ധ​മാ​യി വാ​യ്പ അ​നു​വ​ദി​ച്ച​തി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് രാ​ജി.

ചന്ദ കൊച്ചാര്‍ രാജിവെച്ചു

മുംബൈ: ഐ​സി​ഐ​സി​ഐ ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ ച​ന്ദ കൊ​ച്ചാ​ര്‍ രാ​ജി​വ​ച്ചു. വീ​ഡി​യോ​കോ​ണ്‍ ഗ്രൂ​പ്പി​ന് ക്ര​മ​വി​രു​ദ്ധ​മാ​യി വാ​യ്പ അ​നു​വ​ദി​ച്ച​തി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് രാ​ജി.

56കാരിയായ ച​ന്ദ കൊ​ച്ചാ​ര്‍ കാലാവധി തീരുംമുന്‍പേ വിരമിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നേരത്തേ നൽകിയ അപേക്ഷ സ്വീകരിച്ചതായി ബാങ്ക് അറിയിച്ചു. കൂടാതെ വാ​യ്പ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ജൂ​ണി​ലാണ് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ച​ന്ദ കോ​ച്ചാ​ര്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചത്. 

സന്ദീപ് ബക്ഷിയാണ് ഐ​സി​ഐ​സി​ഐ ബാങ്കിന്‍റെ പുതിയ മേധാവി. ചന്ദ കൊച്ചാറിനെതിരെയുള്ള ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണം നടന്നിരുന്ന കാലയളവില്‍ ചീഫ് എക്സിക്യുട്ടിവ് ഓഫിസറും (സിഇഒ) മാനേജിംഗ് ഡയറക്ടറുമായി താൽക്കാലിക ചുമതല വഹിച്ചിരുന്നതു ബാങ്കിന്‍റെ ലൈഫ് ഇൻഷുറൻസ് തലവനായ ബക്ഷിയായിരുന്നു. 2023 ഒക്ടോബർ 3വരെയാണു ബക്ഷിയുടെ കാലാവധി. 

ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ട വിവാദമാണു ചന്ദ കൊച്ചാറിനു സ്ഥാനം നഷ്ടപ്പെടുത്തിയത്. 2012ലാ​ണ് ഐ​സി​ഐ​സി​ഐ ബാ​ങ്ക് വീ​ഡി​യോ​കോ​ണി​ന് വാ​യ്പ അ​നു​വ​ദി​ച്ച​ത്.

 

 

Read More