Home> India
Advertisement

നിര്‍ണായക നീക്കവുമായി പ്രതിപക്ഷ൦; വര്‍ഷകാല സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കും

ജൂലൈ 18ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്.

നിര്‍ണായക നീക്കവുമായി പ്രതിപക്ഷ൦; വര്‍ഷകാല സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കും

ജൂലൈ 18ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്.

13ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

അതുകൂടാതെ, കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനം പ്രക്ഷുബ്ധമാക്കിയതിന്‍റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് അല്ല. മറിച്ച്‌ ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം പോലും പാലിക്കാന്‍ നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബിജെപിയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സ്ത്രീ സുരക്ഷ, വില വര്‍ധനവ്, കാശ്മീര്‍ വിഷയം, ആള്‍ക്കൂട്ട ആക്രമണം, കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം തന്നെ സഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ പ്രതിപക്ഷ൦ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രാജ്യസഭാ ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയിലെ ബിജു ജനതാദള്‍, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നിലപാടാകും നിര്‍ണായകമാവുക. തൃണമൂല്‍ കോണ്‍ഗ്രസിനോ എന്‍സിപിയ്‌ക്കോ ഉപാദ്ധ്യക്ഷ സ്ഥാന൦ വിട്ടു നല്‍ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

18 ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10നാണ് അവസാനിക്കുക.

 

 

Read More