Home> India
Advertisement

RBI on Inflation: അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ആർബിഐ ഗവർണർ പറയുന്നത്

RBI on Inflation: വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിന് വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള സമയബന്ധിതമായ ശ്രമങ്ങൾ ആവശ്യമാണെന്നും RBI ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

RBI on Inflation: അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ആർബിഐ ഗവർണർ പറയുന്നത്

New Delhi: നിലവിൽ രാജ്യത്തുടനീളം പണപ്പെരുപ്പം അതിന്‍റെ ഉച്ചസ്ഥായിയിലാണ്. അവശ്യ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയിരിയ്ക്കുകയാണ്. ദിവസം ചെല്ലുന്തോറും ഭക്ഷണ സാധനങ്ങളുടെ വില കൂടി വരികയാണ്. ഈ അവസ്ഥ എന്ന് വരെ തുടരും എന്നാണ് ഇപ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക...  

Also Read:  Landslide In Kullu: ഹിമാചലിലെ കുളുവില്‍ വന്‍ മണ്ണിടിച്ചിൽ, നിരവധി വീടുകൾ തകർന്നു, ഭയാനകമായ വീഡിയോ വൈറല്‍ 
 
കഴിഞ്ഞ കുറേ ദിവസങ്ങളായി പച്ചക്കറികളുടെ വിലയിൽ കാര്യമായ വര്‍ദ്ധനയാണ്‌ ഉണ്ടായിരിയ്ക്കുന്നത്. ഇതുമൂലം പൊതുജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുകയുമാണ്‌. 

Also Read:  Thursday Fast: വ്യാഴാഴ്ച വ്രതം, പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

അതിനിടെ, രാജ്യം നേരിടുന്ന വിലക്കയറ്റത്തില്‍ RBI ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രതികരിച്ചു. നിലവിലെ ഉയര്‍ന്ന  പണപ്പെരുപ്പം മറികടക്കുന്നതില്‍ അപകടസാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിന് വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള സമയബന്ധിതമായ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍  പച്ചക്കറികളുടെ  വിലക്കയറ്റം ഹ്രസ്വകാലത്തേയ്ക്ക് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. അതായത്, അടുത്ത പണനയ അവലോകനത്തില്‍ വിലക്കയറ്റത്തിന്‍റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ നടപടിയുണ്ടാകും എന്നാണ് അദ്ദേഹം സൂചന നല്‍കിയത്. 

ജൂലൈയിലെ പണപ്പെരുപ്പ സംഖ്യ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകളേക്കാൾ വളരെ കൂടുതലാണെന്ന് സമ്മതിച്ച ഗവർണർ ശക്തികാന്ത ദാസ് ഉയർന്ന പണപ്പെരുപ്പം ഒരു വെല്ലുവിളിയായി തുടരുന്നുവെന്നും പറയുകയുണ്ടായി. റീട്ടെയിൽ പണപ്പെരുപ്പം അല്ലെങ്കിൽ (Consumer Price Index - CPI) ജൂണിലെ 4.81 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.44 ശതമാനമായി ഉയർന്നു. 

2023 മെയ് മാസത്തിൽ 4.3 % എന്ന താഴ്ന്ന പണപ്പെരുപ്പ നിരക്കില്‍ നിന്നും തക്കാളിയുടെയും മറ്റ് പച്ചക്കറികളുടെയും വിലയിലുണ്ടായ കുതിച്ചുചാട്ടത്തിന്‍റെ ഫലമായി ജൂലൈയിൽ മൊത്തത്തിലുള്ള പണപ്പെരുപ്പം 7.4% ആയി ഉയർന്നു, ഗവര്‍ണര്‍ പറഞ്ഞു. 

ഭക്ഷ്യവിലയിലെ ആവർത്തിച്ചുള്ള വര്‍ദ്ധനയുടെ ആഘാതം പണപ്പെരുപ്പ പ്രതീക്ഷകളുടെ സ്ഥിരതയ്ക്ക് കൂടുതല്‍ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. 2022 സെപ്റ്റംബര്‍ മുതല്‍  ഭക്ഷ്യവിലയിലെ വര്‍ദ്ധനവ്‌ തുടരുകയാണ്, അദ്ദേഹം പറഞ്ഞു.  പണപ്പെരുപ്പം 4 ശതമാനമായി നിലനിർത്തുകയെന്ന ലക്ഷ്യത്തിൽ ആർബിഐ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്ത് ഉയർന്ന പലിശനിരക്ക് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ-യുക്രൈയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പണപ്പെരുപ്പം കുതിച്ചുയരുന്നതിനിടയിൽ ആർബിഐ പലിശനിരക്ക്  6.50 ശതമാനമായി ഉയർത്തി. പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ആർബിഐ ഈ നടപടി സ്വീകരിച്ചത്.  

രാജ്യത്ത് പച്ചക്കറികൾക്ക് ദിനം പ്രതി വില കൂടിവരികയാണ്.... 

പച്ചക്കറികളുടെ വിലക്കയറ്റം മൂലം പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിയ്ക്കുകയാണ്. കിലോയ്ക്ക് 300 അടുത്തെത്തിയ തക്കാളി വില  ഇപ്പോള്‍ കുറയുകയാണ്. തക്കാളിവില നിലവിൽ കിലോയ്ക്ക്  50 മുതൽ 80 രൂപ വരെയായി കുറഞ്ഞു. അതേസമയം, സവാള,  ഉള്ളി വില ഇപ്പോൾ വര്‍ദ്ധിയ്ക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More