Home> India
Advertisement

Covid Vaccine: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 21.80 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞുവെന്ന് കേന്ദ്ര സർക്കാർ

അത് കൂടാതെ ഓരോ സംസ്ഥാനങ്ങളുക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 40,650 കോവിഡ് വാക്‌സിൻ ഡോസുകൾ കൂടി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Covid Vaccine: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 21.80 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞുവെന്ന് കേന്ദ്ര സർക്കാർ

New Delhi: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതിനോടകം 21.80 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞെന്ന് കേന്ദ്ര സർക്കാർ (Central Government) അറിയിച്ചു. അതിൽ തന്നെ 1.90 കോടി വാക്‌സിനുകൾ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇപ്പോഴും ലഭ്യമാണെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം (Health Ministry) ഞായറാഴ്ചയാണ് വിവരങ്ങൾ പുറത്ത്വിട്ടത്.

അത് കൂടാതെ ഓരോ സംസ്ഥാനങ്ങളുക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 40,650 കോവിഡ് വാക്‌സിൻ (Vaccine) ഡോസുകൾ കൂടി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ സൗജന്യമായുഉം അല്ലാതെയുമാണ് 21.80 കോടി വാക്‌സിൻ ഡോസുകൾ ലഭ്യമാക്കിയിട്ടുള്ളത്.

ALSO READ: Covid Second Wave: കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെട്ടത് 420 ഡോക്ടർമാർ; 100 പേർ ഡൽഹിയിൽ നിന്ന്

 അതെസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എന്നതിൽ നേരിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. മരണനിരക്ക് നാലായിരത്തിനോടടുത് തന്നെ തുടരുകയാണ്.   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്ക് കൂടി കൊവിഡ് (Covid) സ്ഥിരീകരിച്ചു. 3,55,102 പേർ കൂടി രോ​ഗമുക്തി നേടി. 24 മണിക്കൂറിനിടെ 3,741 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും ആരോ​ഗ്യവകുപ്പ് (Health Department) വ്യക്തമാക്കി.

ALSO READ: Black Fungus ന് പിറകെ ഇന്ത്യയിൽ White Fungus റിപ്പോർട്ട് ചെയ്‌തു; വൈറ്റ് ഫംഗസ്, ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരി

രാജ്യത്ത് ഇതുവരെ 2,65,30,132 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോ​ഗമുക്തരായത്. 2,99,266 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 28,05,399 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 19,50,04,184 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

ALSO READ: Black Fungus : ബ്ലാക്ക് ഫംഗസ് Epidemic ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ

കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന രോ​ഗികൾ കൂടുതലുള്ളത്. തമിഴ്നാട്ടിലും കർണാടകയിലും കൊവിഡ് മരണ നിരക്കിലും (Covid Death Rate) വർധനവാണ് ഉള്ളത്. അതേസമയം, രാജ്യത്തിന്റെ ഭൂരിഭാ​ഗം മേഖലയിലും കൊവിഡ് കേസുകൾ കുറ‍ഞ്ഞ് വരികയാണെന്ന് നീതി ആയോ​ഗ് അം​ഗം ഡോ.വി.കെ പോൾ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളും കുറയുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More